'ഹൈക്കോടതിയും ഒരു ഭരണഘടനാ സ്ഥാപനമാണ്'; കബില്‍ സിബലിനെ ഓര്‍മിപ്പിച്ച് സുപ്രീം കോടതി; ഇഡിക്കെതിരെയുള്ള ഹേമന്ത് സോറന്റെ ഹര്‍ജി തള്ളി

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നടപടിക്കെതിരേയുള്ള ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂമി തട്ടിപ്പ് കേസിലെ കേസ് അടക്കം തള്ളമെന്നാണ് ആവശ്യപ്പെട്ടുകൊണ്ടാണ് ജെഎംഎം നേതാവും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍,
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റ് അറസ്റ്റ് നടപടി തടയാന്‍ സുപ്രീം കോടതി തയാറായില്ല.

ആര്‍ട്ടിക്കിള്‍ 226 പ്രകാരം ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനാണ് സോറനോട് കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതികളെ മറി കടന്ന് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരാളെ അനുവദിച്ചാല്‍ എല്ലാവര്‍ക്കും അത് അനുവദിക്കേണ്ടിവരും. മാത്രമല്ല ഹൈക്കോടതി ഒരു ഭരണഘടനാ കോടതി കൂടിയാണെന്ന് സുപ്രീം കോടതി ഹേമന്തിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലിനെ ഓര്‍മിപ്പിച്ചു.

ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, എം.എം. സുന്ദ്രേഷ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മുതിര്‍ന്ന അഭിഭാഷകനായ കബില്‍ സിബലാണ് ഹേമന്തിനായി ഹാജരായത്.

ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ ഹേമന്ത് സോറന് മുഖ്യമന്ത്രി പദം രാജിവെച്ചിരുന്നു. തുടര്‍ന്ന് ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി ജെഎംഎം പ്രഖ്യാപിച്ചു. ഭാര്യയെ മുഖ്യമന്ത്രിയാക്കാന്‍ ഹേമന്ത് സോറന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നെ പിളര്‍ത്തുമെന്ന് എംഎല്‍എമാര്‍ നിലപാട് എടുത്തതോടെയാണ് വിശ്വസ്ത്ഥനായ ചംപയ് സോറനെ മുഖ്യമന്ത്രിയാക്കിയത്.

2020 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നും ഖനന വകുപ്പിന്റെ ചുമതലയുള്ള സോറന്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി എന്നീ കേസുകളും. ഇതിന് പുറമെ മൂന്ന് കള്ളപ്പണക്കേസുകളുമാണ് സോറനെതിരെ ഇഡി എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 36 ലക്ഷം രൂപയും ബിഎംഡബ്ല്യു കാറും ഇഡി പിടിച്ചെടുത്തിരുന്നു.

Latest Stories

‘ടോയിംഗ്', ഇനി കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാകും; പുതിയ ഫുഡ് ഡെലിവറി ആപ്പുമായി സ്വിഗ്ഗി

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

പമ്പുകളിൽ 24 മണിക്കൂറും യാത്രക്കാർക്കടക്കം ശുചിമുറി സൗകര്യം ലഭ്യമാക്കണം; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

രാഹുല്‍ വിരല്‍ ചൂണ്ടുന്നത് ഗ്യാനേഷ് കുമാറിന്റേയും ബിജെപിയുടേയും തന്ത്രങ്ങളിലേക്ക്!; കൂട്ടിച്ചേര്‍ത്ത് മാത്രമല്ല നീക്കം ചെയ്തും ജനാധിപത്യത്തെ കൊല്ലുന്ന വിധം!

ബി​രി​യാ​ണി​യി​ൽ ചി​ക്ക​ൻ കു​റ​ഞ്ഞു; പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ പാ​ർ​ട്ടി​യി​ൽ ത​മ്മി​ൽ​ത്ത​ല്ല്

‘കൽക്കി’ രണ്ടാം ഭാഗത്തിൽ സുമതിയായി ദീപികയുണ്ടാവില്ല; ഔദ്യോഗികമായി അറിയിച്ച് നിർമാതാക്കൾ

Asia Cup 2025: "ആന്‍ഡി പൈക്രോഫ്റ്റ് ഇന്ത്യയുടെ സ്ഥിരം ഒത്തുകളി പങ്കാളി"; രൂക്ഷ വിമർശനവുമായി റമീസ് രാജ

'സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം'; തനിക്കെതിരായ അപവാദ പ്രചരണങ്ങളിൽ പരാതി നൽകാൻ കെ ജെ ഷൈന്‍ ടീച്ചർ

'WN7';ആദ്യ ഇലക്ട്രിക്ക് മോട്ടോർസൈക്കിൾ പുറത്തിറക്കി ഹോണ്ട

എല്ല് പൊട്ടിയാൽ ഇനി ഒട്ടിച്ച് നേരെയാക്കാം; എന്താണ് ബോൺ ഗ്ലൂ?