വായ്പാ തിരിച്ചടവ് മുടക്കുന്നവര്‍ക്ക് മധുരം നല്‍കാന്‍ എസ്ബിഐ; റിമൈന്റര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകളിലെത്തി ചോക്ലേറ്റ് നല്‍കും

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്താന്‍ പുതിയ പദ്ധതിയുമായി എസ്ബിഐ. തിരിച്ചടവ് മുടക്കുന്നവരുടെ വീടുകളിലേക്ക് ഒരു പെട്ടി ചോക്ലേറ്റുമായി എത്തുന്നതാണ് എസ്ബിഐയുടെ പുതിയ പദ്ധതി. കടം വാങ്ങിയവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. തിരിച്ചടവ് മുടക്കുന്നവര്‍ക്കുള്ള റിമൈന്റര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകളിലെത്തി ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം.

തിരിച്ചടവ് മുടക്കുന്നവര്‍ അറിയാതെ അവരുടെ വീടുകളില്‍ പോയി നേരിട്ട് കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. പലിശനിരക്ക് ഉയരുമ്പോള്‍ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുന്നുണ്ട്. നിലവില്‍ പദ്ധതി പ്രാഥമിക ഘട്ടത്തിലാണെന്നും വിജയം കൈവരിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി അറിയിച്ചു.

എസ്ബിഐയുടെ പുതിയ തീരുമാനം റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ്. വായ്പാ തിരിച്ചടവിനെ കുറിച്ച് അറിയിക്കുന്ന ബാങ്കുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്ക് ഏറെ പേരും പ്രതികരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് എസ്ബിഐ പുതിയ പദ്ധതിയ്ക്ക് തുടക്കമിടുന്നത്. എഐ ഉപയോഗിച്ച് തിരിച്ചടവുകള്‍ ഓര്‍മ്മിപ്പിക്കാനുള്ള പുതിയ മാര്‍ഗത്തെ കുറിച്ചും എസ്ബിഐ ആലോചിക്കുന്നുണ്ട്.

Latest Stories

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം

ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ല; ആരോഗ്യ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി മികച്ച നടി, മികച്ച സഹനടനും സഹനടിയുമായി വിജയരാഘവനും ഉർവ്വശിയും

യുഎസുമായി എഫ്-35 ജെറ്റ് ചര്‍ച്ച നടന്നിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍; ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തിരിച്ചടിയ്ക്ക് പകരം ഡല്‍ഹി പ്രീണന സമീപനമാണ് സ്വീകരിക്കുകയെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ വിശദീകരണം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ; മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് പ്രോസിക്യൂഷന്‍; കോടതി നാളെ വിധി പറയും

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരത്തിൽനിന്നും പിന്മാറാൻ ജയ് ഷായ്ക്ക് നിർദ്ദേശം, നീക്കം പിതാവ് മുഖാന്തരം

ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്; സാധ്യത പട്ടികയിൽ മുന്നിൽ ഈ താരങ്ങൾ

മെസ്സി ഇന്ത്യയിലേക്ക്, വരുന്നത് സച്ചിനും ധോണിയ്ക്കും കോഹ്‌ലിക്കുമൊപ്പം ക്രിക്കറ്റ് കളിക്കാൻ!