ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമന വിലക്ക് ഏര്‍പ്പെടുത്തി എസ്.ബി.ഐ

ഗര്‍ഭിണികള്‍ക്ക് വീണ്ടും നിയമന വിലക്കേര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). 2009ല്‍ പിന്‍വലിച്ച വിലക്കാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്.

മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്കാണ് നിയമനവിലക്ക്. എസ്ബിഐ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗര്‍ഭിണി ആണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതല്‍ ആണെങ്കില്‍ അത് താല്‍ക്കാലിക അയോഗ്യതയായി കണക്കാക്കും എന്നാണ് എസ്ബിഐയുടെ സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ എസ്.ബി.ഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും നല്‍കിയിട്ടുണ്ട്.

ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞാല്‍ നിയമനം നിഷേധിക്കുക മാത്രമല്ല, പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുകയും ചെയ്യുന്നില്ല. പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്. ജനുവരി 12നാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെയും എസ്.ബി.ഐയില്‍ ഗര്‍ഭിണികളുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് 2009ലാണ് ഇവ് പിന്‍വലിച്ചത്.

ആറ് മാസം വരെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിയമിക്കാന്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് 2009ല്‍ കൊണ്ടുവന്ന മാറ്റം. വ്യവസ്ഥയിലെ ഈ മാറ്റമാണ് ഇപ്പോള്‍ വീണ്ടും തിരുത്തലിന് വിധേയമാക്കിയിരിക്കുന്നത്. അന്നത്തെ വിലക്ക് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും മറ്റ് സംഘടനകളുമാണ് മുന്നിട്ട് നിന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”