'പുകവലിയോട് ഇന്ന് തന്നെ ഗുഡ്ബൈ പറയു, ഉപേക്ഷിക്കൂ... വിജയിക്കൂ'; ഇന്ന് ദേശീയ പുകവലി വിരുദ്ധ ദിനം

ആരോഗ്യത്തിന് വളരെ ദോഷകരമായ മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്ന ശീലമാണ് പുകവലി. അത് പുകവലിക്കുന്നവരെ മാത്രമല്ല ചുറ്റുമുള്ളവരെയും ബിസ്‌ഥിക്കുന്ന കാര്യമാണ്. പുകവലി ശീലം ഗുരുതരമായ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഈ ശീലം മൂലം നിരവധി പേർക്ക് ജീവൻ പോലും നഷ്ടപ്പെടുന്നു. പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി മാർച്ച് മാസത്തിൽ പുകവലി രഹിത ദിനം ആചരിക്കുന്നു.

പുകയില ഓരോ വർഷവും 8 ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്, ഇതിൽ പുകവലിക്കാത്ത, മറ്റുള്ളവര്‍ പുകവലിക്കുന്നതിലൂടെ ശ്വസിക്കുന്നത് വഴി 1.3 ദശലക്ഷം പേര്‍ മരണപ്പെട്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഹൃദ്രോഗം, ശ്വാസകോശ അർബുദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ചർമ്മത്തിലെ ചുളിവ്, പല്ലിലെ നിറവ്യത്യാസം, വായിലെ ക്യാൻസർ തുടങ്ങിയവയും ഇതുമൂലം ഉണ്ടാക്കുന്നു. ശ്വാസകോശ അണുബാധ, ആസ്‌തമ, ചെവിയിൽ പഴുപ്പ്, ക്ഷയരോഗം, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, സ്‌ട്രോക്ക് തുടങ്ങിയ അസുഖങ്ങൾക്കും പുകവലി ഇടയാക്കും. ചില സന്ദർഭങ്ങളിൽ ടൈപ്പ് 2 പ്രമേഹത്തിനും (T2D) പുകവലി കാരണമാകും.

ഈ വർഷം മാർച്ച് 12 നാണ് പുകവലി വിരുദ്ധ ദിനം ആചരിക്കുന്നത്. സിഗരറ്റും മറ്റ് പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗുരുതരമായ ആരോഗ്യ അപകടങ്ങളെ ഈ ദിനം എടുത്തുകാണിക്കുന്നു. 2025 ലെ പുകവലി വിരുദ്ധ ദിനത്തിന്റെ പ്രമേയം “ഉപേക്ഷിക്കൂ… വിജയിക്കൂ….” എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ഈ ദിനം എല്ലാവർക്കും ഈ അപകടകരമായ ശീലം ഉപേക്ഷിക്കുന്നതിനുള്ള ആദ്യപടി സ്വീകരിക്കുന്നതിനുള്ള മികച്ച അവസരം നല്‍കുകയും പ്രത്യേക ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുകയും ചെയ്യുന്നു.

ഈ ദിവസം, പുകവലി ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ട് പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. പുകവലി അവർക്ക് എത്രത്തോളം ദോഷകരമാണെന്ന് ഇതിലൂടെ പറഞ്ഞുതരുന്നു. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനും പുകവലി ഉപേക്ഷിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഒരു പ്രചാരണമെന്ന നിലയിൽ 1984 ൽ യുണൈറ്റഡ് കിംഗ്ഡത്തിലാണ് നോ സ്മോക്കിംഗ് ദിനം ആരംഭിച്ചത്.

ഈ നോബൽ സംരംഭത്തിന് നേതൃത്വം നൽകിയത് ഒരു കൂട്ടം ആരോഗ്യ വിദഗ്ധരാണ്, അതിനുശേഷം ഇത് ലോകമെമ്പാടും അംഗീകാരം നേടി. അതുകൊണ്ടാണ് ഇന്ന് ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇത് ആഘോഷിക്കപ്പെടുന്നത്. 1984-ൽ അയർലണ്ടിലാണ് ആദ്യമായി പുകവലി വിരുദ്ധ ദിനം ആഘോഷിച്ചത്. പുകവലിയുടെ അപകടങ്ങളെക്കുറിച്ച് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന ഒരു അവസരമാണ് പുകവലി നിരോധന ദിനം.

Latest Stories

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

IND VS ENG: "ഇന്ത്യയ്ക്ക് വേണ്ടത് വിക്കറ്റ് എടുക്കുന്ന ബോളറെ, അവന് തീർച്ചയായും അതിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല"; അഞ്ചാം ടെസ്റ്റിലെ പ്ലെയിം​ഗ് ഇലവനെ കുറിച്ച് ഇർഫാൻ പത്താന് ആശങ്ക