സവര്‍ക്കര്‍ ദേശീയ പ്രശ്‌നമല്ല, ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദി: ശരദ് പവാര്‍

വി.ഡി സവര്‍ക്കറെ പുകഴ്ത്തി എന്‍സിപി നേതാവ് ശരദ് പവാര്‍. സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സവര്‍ക്കറെ പുകഴ്ത്തി ശരദ് പവാര്‍ രംഗത്തെത്തിത്.

ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോഗമനവാദിയായിരുന്നു സവര്‍ക്കര്‍ എന്നാണ് ശരദ് പവാര്‍ പറയുന്നത്. സവര്‍ക്കറെ കുറിച്ച് താന്‍ മുമ്പ് പറഞ്ഞ അഭിപ്രായങ്ങള്‍ വ്യക്തിപരമായിരുന്നില്ലെന്നും അത് ഹിന്ദു മഹാസഭയെ കുറിച്ചായിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി.

സവര്‍ക്കര്‍ പുരോഗമന നേതാവണ്, തന്റെ വീടിന് മുന്നില്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ച് അതിന്റെ ഉത്തരവാദിത്തം വാല്‍മീകി സമുദായക്കാരന് നല്‍കിയിരുന്നു എന്നാണ് പവാര്‍ പറഞ്ഞത്. കഴിഞ്ഞ ആഴ്ച നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സവര്‍ക്കറെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു.

സവര്‍ക്കര്‍ ഭീരുവായിരുന്നെന്നും ബ്രിട്ടീഷുകാരോട് മാപ്പ് പറഞ്ഞെന്നുമാണ് രാഹുല്‍ ആരോപിച്ചത്. ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിന് ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. സവര്‍ക്കര്‍ ദേശീയ പ്രശ്‌നമല്ലെന്നും രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പവാര്‍ പറഞ്ഞു.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്