ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കും; ഉപഗ്രഹ സഹായത്തോടെ പുതിയ പദ്ധതിയെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ ഒഴിവാക്കുമെന്ന് കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം സംവിധാനമൊരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വാഹനങ്ങളില്‍ നിന്നു തന്നെ ടോള്‍ പിരിക്കുന്ന സംവിധാനം നിലവില്‍ വരും. ഇതിനായി ഫാസ്റ്റ് ടാഗ് പോലുള്ള സംവിധാനമാണ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.

ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. ദേശീയപാതയിലൂടെ വാഹനം സഞ്ചരിക്കുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ടോള്‍ ഈടാക്കുന്ന രീതിയില്‍ ഉപഗ്രഹ ശൃംഖല വഴി ബന്ധിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിപ്പിക്കുക. ടോള്‍ ബൂത്തുകളിലെ സമയ, ഇന്ധന നഷ്ടം ഇല്ലാതാക്കി യാത്ര സുഗമമാകാന്‍ പദ്ധതി സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.

ദേശീയപാതകളില്‍ വാഹനം സഞ്ചരിക്കുന്ന ഭാഗത്തെ ടോള്‍ മാത്രം ഇനി നല്‍കിയാല്‍ മതിയാകും. കിലോമീറ്ററുകള്‍ കണക്കാക്കിയാണ് ടോള്‍ പിരിക്കുക. ഒരു ടോള്‍ ബൂത്തില നിന്നും മറ്റൊരു ടോള്‍ ബൂത്ത് വരെ ഇനി പണം നല്‍കേണ്ടതില്ല. പകരം സഞ്ചരിക്കുന്ന ദൂരം കണക്കാക്കി പണം നല്‍കിയാല്‍ മതിയെന്നും അദേഹം വ്യക്തമാക്കി.

Latest Stories

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം

ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍

തരൂരിന്റെ മോദി സ്തുതിയും കോണ്‍ഗ്രസിന്റെ 'ചിറകരിയലും'; ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ

ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്