ജല്ലിക്കെട്ട് കളത്തിലെ വീരന്‍മാരെ നേരിടാന്‍ കാളയിറക്കി 'ചിന്നമ്മ'; 1000ലേറെ കാളകളെ പിന്നിലാക്കി 10ലക്ഷം രൂപയുടെ ട്രാക്ടറര്‍ 'കുത്തി വീഴ്ത്തി' ശക്തികല; മധുരയില്‍ വന്‍ ട്വിസ്റ്റ്

ലോകത്തിലെ ഏറ്റവും പ്രസക്തമായ മധുര അവണിയാപുരത്തെ ജല്ലിക്കെട്ടില്‍ ഒന്നാംസ്ഥാനം നേടി ‘ചിന്നമ്മയുടെ’ കാള. മത്സരത്തില്‍ പങ്കെടുത്ത 1000-ലേറെ കാളകളെ പിന്നിലാക്കിയാണ് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയുടെ കാള വിജയിയായത്.

ശശികലയുടെ ഉടമസ്ഥതയിലുള്ള ‘ശക്തികല’ എന്ന കാള മത്സരത്തില്‍ മികച്ചപ്രകടനമാണ് നടത്തിയത്. 10 ലക്ഷം രൂപ വിലയുള്ള ട്രാക്ടറാണ് സമ്മാനം. മത്സരത്തില്‍ പിടികൊടുക്കാതിരിക്കുകയും മികച്ചരീതിയില്‍ വീരന്മാരെ നേരിടുകയും ‘ശക്തികല’ ചെയ്തു.

മയിലാണ്ടിയാണ് ശശികലയുടെ കാളയെ വളര്‍ത്തുന്നത്. ഇയാളാണ് കാളയുമായി അവണിയാപുരത്തെ മത്സരത്തിനെത്തിയത്. മത്സരത്തിന് രജിസ്റ്റര്‍ ചെയ്തതും ഇയാളുടെ പേരിലാണ്. അതിനാല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോഴും ഇത് ശശികലയുടെ കാളയാണെന്ന് വ്യക്തമല്ലായിരുന്നു.

തുടര്‍ന്ന് സമ്മാനം വാങ്ങാന്‍ വേദിയിലേക്ക് എത്തുമ്പോള്‍ തന്നെയാണ് ചിന്നമ്മയുടെ കാളയാണ് ശക്തികലയെന്ന് വ്യക്തമാക്കിയത്. ശശികലയുടെ കാളയെ തനിക്ക് വളര്‍ത്താന്‍ നല്‍കിയതാണെന്നും അവരാണ് ശരിക്കും ഉടമസ്ഥനെന്നും മയിലാണ്ടി വ്യക്തമാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ