നാണക്കേട്, മരണത്തില്‍ പോലും മതരാഷ്ട്രീയം, ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവർക്കും അറിയാം; ഷാരൂഖിന് പിന്തുണയുമായി സഞ്ജയ് റാവത്ത്

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ഥിക്കുന്ന ചിത്രം വിവാദമാക്കിയ സംഭവത്തില്‍ പ്രതികരിച്ച് ശിവസേന എം.പി സഞ്ജയ് റാവത്ത്. സോഷ്യല്‍മീഡിയയില്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു.

”സോഷ്യല്‍മീഡിയയില്‍ ഒരുകൂട്ടമാളുകള്‍ ഷാരൂഖ് ഖാനെ ആക്രമിക്കുന്നത് തികച്ചും അപലപനീയമാണ്. എന്തൊരു നാണക്കേടാണിത്. ലതാജിയുടെ വിയോഗത്തില്‍ പോലും ചിലയാളുകള്‍ മതരാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പിറകില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം”- സഞ്ജയ് റാവത്ത് പറഞ്ഞു.

മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പമാണ് ഷാരൂഖ് ചടങ്ങിലെത്തിയത്. ഷാരൂഖ് മുസ്ലിംവിശ്വാസപ്രകാരമുള്ള പ്രാര്‍ഥന (ദുആ) നടത്തുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായാണ് ചിത്രത്തിലുണ്ടായിരുന്നത്.

ദുആ ചെയ്തശേഷം മുഖാവരണം മാറ്റിയ ഷാരൂഖ് ഖാന്‍ മൃതദേഹത്തില്‍ തുപ്പി എന്ന നിലയ്ക്കുള്ള വിദ്വേഷപ്രചാരണവുമുണ്ടായി. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് വഴി വിദ്വേഷപ്രചാരണം കൊഴുക്കുകയാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ