പ്രവര്‍ത്തകരോട് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ബിജെപി സ്ഥാനാര്‍ത്ഥി

യഥാര്‍ത്ഥ വോട്ടര്‍ തെരഞ്ഞെടുപ്പിന് വന്നില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥി. ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സംഘമിത്ര മൗര്യയാണ് കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത്.

കള്ളവോട്ട് എല്ലായിടത്തും നടക്കുന്നതാണ്. നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ സാഹചര്യം മുതലെടുക്കണമെന്ന് മൗര്യ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പിന്നീട് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ മൗര്യ പക്ഷെ തന്റെ വാക്ക് വീണ്ടും തിരുത്തുന്നു. രഹസ്യമായി വേണമെങ്കില്‍ നിങ്ങള്‍ക്ക് കള്ള വോട്ട് ചെയ്യാം. മൗര്യ പറയുന്നു.

സംഭവം വിവാദമായതോടെ വീഡിയോ എഡിറ്റ് ചെയ്തതാണെന്നായിരുന്നു മൗര്യയുടെ വിശദീകരണം. താന്‍ ഒരിക്കലും കള്ളത്തരത്തെ പിന്തുണക്കില്ല. താന്‍ പറഞ്ഞത് തെറ്റായി കാണിക്കുകയാണെന്നും വീഡിയോ എഡിറ്റ് ചെയ്തതാണെന്നും അവര്‍ പറഞ്ഞു. യുപിയിലെ ബദോനില്‍ നിന്നുമാണ് മൗര്യ മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ദര്‍മ്മേന്ദ്ര യാദവാണ് പ്രധാന എതിരാളി.

യഥാര്‍ത്ഥ വോട്ടര്‍ തിരഞ്ഞെടുപ്പിന് എത്തിയില്ലെങ്കില്‍ കള്ളവോട്ട് ചെയ്യാനായി മൗര്യ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നുണ്ട്.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി