ദളിത് പ്രതിഷേധത്തില്‍ പാക് പതാക ഉയര്‍ത്തിയെന്ന സംഘപരിവാറിന്റെ നുണപ്രചരണം പൊളിഞ്ഞു

മഹാരാഷ്ട്രയില്‍ നടന്ന ദളിത് പ്രക്ഷോഭത്തില്‍ പാക് പാതാക ഉയര്‍ത്തിയെന്ന സംഘപരിവാറിന്റെ പ്രചരണം പൊളിഞ്ഞു. പ്രക്ഷോഭകാരികള്‍ പച്ചനിറത്തിലുള്ള ഒരു കൊടിയുയര്‍ത്തിപ്പിടിച്ച ചിത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു സംഘപരിവാര്‍ സാമൂഹ്യ മാധ്യമങ്ങിലുടെ നുണപ്രചരണം അഴിച്ചുവിട്ടത്. ദളിത് പ്രക്ഷോഭം, പാകിസ്ഥാനി കൊടി, ഇതാണ് യഥാര്‍ത്ഥ കഥ” എന്ന ഒരു കുറിപ്പോടെയായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്.

പാകിസ്താന്‍ കൊടിയെന്ന തരത്തില്‍ സംഘപരിവാര്‍ ചിത്രത്തില്‍ ഉയര്‍ത്തിക്കാട്ടിയത് ഇസ്ലാമിക് കൊടിയാണെന്ന് വ്യക്തമായതോടെയാണ് ഈ നുണ പ്രചരണം പൊളിഞ്ഞത്. പാകിസ്താന്‍ കൊടിയുടെ ഇടതുഭാഗത്ത് ദീര്‍ഘചതുരാകൃതിയില്‍ വെളുത്തനിറമുണ്ട്. ഒപ്പം നിറം കടുത്ത നിറത്തിലുളള പച്ചയുമാണ്. ചന്ദ്രക്കലയുടെ ആങ്കിളിലും വ്യത്യാസമുണ്ട്. എന്നാല്‍ ഇസ്‌ലാമിക് ഫ്‌ളാഗിന് ഇളംപച്ചനിറമാണ്. വെളുത്തഭാഗം ഇല്ലതാനും. ഈ ഫ്ളാഗുള്ള ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് സംഘപരിവാര്‍ ദളിതരെ പാക് അനുകൂലികളായി താറടിച്ചു കാട്ടിയത്. ഇരുകൊടികളുടെ ചിത്രസഹിതം വ്യത്യാസം വിശദീകരിച്ച് ആള്‍ട്ട് ന്യൂസാണ് സംഘപരിവാറിന്റെ നുണക്കഥ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നത്.

ദേശവിരുദ്ധരാണ് മുംബൈയില്‍ പ്രക്ഷോഭം നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചിത്രം സഹിതം സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ പ്രചരണം നടത്തിയത്. അതേസമയം, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന ചിത്രം ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ടതാണോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. അടുത്തിടെ ദളിത് പ്രക്ഷോഭങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി മുസ്ലീങ്ങളുടെ സാന്നിധ്യമുണ്ടാവാറുണ്ട്. ദളിത്- മുസ്ലിം ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായായിരിക്കാം ഇസ്ലാമിക് ഫ്ളാഗ് പ്രക്ഷോഭത്തില്‍ വന്നതെന്നാണ് കരുതുന്നത്.

Latest Stories

ഇത്തവണ തീയറ്റേറില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്