'പ്രായപൂര്‍ത്തിയാകും മുമ്പെ വ്യാജരേഖ നിര്‍മ്മിച്ച് ബാര്‍ ലൈസന്‍സ് ': സമീര്‍ വാങ്കഡെക്ക് എതിരെ എഫ്.ഐ.ആര്‍

വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ നര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ മുംബൈയിലെ മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെക്കെതിരെ എഫ്.ഐ.ആര്‍. ബാര്‍ ലൈസന്‍സ് നേടാന്‍ തന്റെ പ്രായത്തില്‍ കൃത്രിമം കാണിക്കുകയും വ്യാജരേഖ ചമയ്ക്കുകയും ചെയ്തുവെന്നാണ് കേസ്.

എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കര്‍ ഗോഗവാലെയാണ് പരാതി നല്‍കിയത്. 1996-97 കാലത്ത് നവിമുംബൈയില്‍ സദ്ഗുരു എന്ന ബാറിന്റെ ലൈസന്‍സ് സ്വന്തമാക്കുമ്പോള്‍ സമീര്‍ വാങ്കഡെയ്ക്ക് 18 വയസ്സില്‍ താഴെയായിരുന്നു പ്രായമെന്ന് പരാതിയില്‍ പറയുന്നു.

ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ താനെ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ സമീര്‍ വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് നേരത്തെ ആരോപിച്ചിരുന്നു. 17 വയസ്സുള്ളപ്പോഴാണ് വാങ്കഡെ ബാര്‍ ലൈസന്‍സ് സ്വന്തമാക്കിയതെന്നാണ് നവാബ് മാലിക് പറഞ്ഞത്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് താനെയിലെ കൊപാരി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെ വാര്‍ത്തകളില്‍ നിറഞ്ഞത്. സമീര്‍ വാങ്കഡെക്കെതിരെ ആരോപണമുയര്‍ന്നതോടെ അന്വേഷണ ചുമതലയില്‍ നിന്ന് സമീര്‍ വാങ്കഡെയെ മാറ്റുകയുണ്ടായി.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍