സല്‍മാന്‍ ഖാനും സീഷന്‍ സിദ്ദിഖിയ്ക്കും വധഭീഷണി; പ്രതിയെ പിടികൂടി പൊലീസ്

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും കൊല്ലപ്പെട്ട എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ മകനുമെതിരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. സംഭവത്തില്‍ 20 വയസ് പ്രായമുള്ള ഗുര്‍ഫാന്‍ ഖാന്‍ ആണ് അറസ്റ്റിലായത്. ബാബാ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസില്‍ ഫോണിലൂടെ ആയിരുന്നു ഗുര്‍ഫാന്‍ ഖാന്റെ ഭീഷണി സന്ദേശമെത്തിയത്.

പണം നല്‍കിയില്ലെങ്കില്‍ ഇരുവരെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിയെത്തിയത്. തുടര്‍ന്ന് എംഎല്‍എ ഓഫീസിലെ ജീവനക്കാരന്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മുംബൈ പൊലീസ് നോയിഡയില്‍ നിന്ന് പ്രതി ഗുര്‍ഫാന്‍ ഖാനെ പിടികൂടിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് റിമാന്റ് ചെയ്തു. നേരത്തെ അഞ്ച് കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് വധഭീഷണി നടത്തിയ ഷെയ്ഖ് ഹുസൈന്‍ ഷെയ്ഖ് മൗസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജംഷദ്പുരിലെ പച്ചക്കറി കച്ചവടക്കാരാനായ ഷെയ്ഖ് മുംബൈ ട്രാഫിക് പൊലീസ് വാട്സ്ആപ് ഹെല്‍പ്ലൈന്‍ വഴിയാണ് വധഭീഷണി നടത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ