മോഹന്‍ ഭഗവതിന്റെ വാദം തള്ളി ശങ്കരാചാര്യ; 'അടിസ്ഥാന രഹിതം'

ഇന്ത്യയിലുള്ള മുസ്ലിംങ്ങളും ഹിന്ദുക്കളാണെന്നുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദത്തെ പൊളിച്ച് ദ്വാരക ശ്രദ്ധാ പീഠ് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വാദം അടിസ്ഥാന രഹിതമാണെന്നും അത് സമൂഹത്തിന്റെ അടിസ്ഥാന ഘടനയെ ഇല്ലാതാക്കുമെന്നും ശങ്കരാചാര്യ പറഞ്ഞു.

ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് കഴിഞ്ഞ ദിവസം ത്രിപുരയില്‍ മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന തിയറി അടിസ്ഥാന രഹിതമാണെന്നും അത് സമൂഹത്തിന്റെ അടിസ്ഥാന ഘടന ഇല്ലാതാക്കുമെന്ന് ശങ്കരാചാര്യ വൃന്ദാവനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യഥാര്‍ത്ഥ ഹിന്ദു വേദങ്ങളിലും ശാസ്ത്രങ്ങളിലുമാണ് വിശ്വസിക്കുന്നത്. അതേസമയം, മുസ്ലിംങ്ങളാകട്ടെ ഖുര്‍ആനിലും ഹദീസിലുമാണ് വിശ്വസിക്കുന്നത്. ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് ബൈബിളും. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമില്ല. ശങ്കരാചാര്യര്‍ക്കോ ധര്‍മാചാര്യര്‍ക്കോ മാത്രമാണ് അതിനുള്ള അവകാശം-സ്വരൂപാനന്ദ് സരസ്വതി പറഞ്ഞു.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. അതുകൊണ്ട് തന്നെ സര്‍ക്കാരും ക്ഷേത്രം നിര്‍മിക്കരുത്. വോട്ടിങ് മെഷീനുമായി ബന്ധപ്പെ്ട്ട് വിവാദം ഉയരുന്ന സാഹചര്യത്തില്‍ ബാലറ്റ് പേപ്പറാണ് അനുയോജ്യമെന്നും ശങ്കരാചാര്യ വ്യക്തമാക്കി.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!