രാജധര്‍മം ജനങ്ങളെ സംരക്ഷിക്കുക; രാജാവ് തന്റെ കടമ നിര്‍വഹിക്കണം; രാജ്യം ഒറ്റെക്കെട്ട്; പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ച് ആര്‍എസ്എസ്

പഹല്‍ഗാമിലുണ്ടായ തീവ്രാദി ആക്രമണത്തില്‍ പാക്കിസ്ഥാന് സൈനികമായ തിരിച്ചടി നല്‍കാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. ജനങ്ങളെ സംരക്ഷിക്കുകയാണ് രാജധര്‍മമെന്നും രാജാവ് തന്റെ കടമ നിര്‍വഹിക്കണമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അക്രമികളെ പാഠം പഠിപ്പിക്കുന്നതും നമ്മുടെ മതമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.

പഹല്‍ഗാമില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടു. വിനോദസഞ്ചാരത്തിനെത്തിയവരോട് മതം ചോദിക്കുകയും വെടിവച്ച് കൊല്ലുകയും ചെയ്യുന്നു. ഒരിക്കലും ഒരു ഹിന്ദുവും ഇത് ചെയ്യില്ല. നമ്മളെല്ലാവരും ഒറ്റക്കെട്ടായിരുന്നെങ്കില്‍ ആരും നമ്മളെ പുച്ഛത്തോടെ നോക്കുമായിരുന്നില്ല. ദുഷ്ടശക്തികളെ നിര്‍മൂലനം ചെയ്തേ മതിയാകൂവെന്ന് അദേഹം പറഞ്ഞു.

അമര്‍ഷം മാത്രമല്ല, പ്രതീക്ഷയുമുണ്ട്. ഒന്നിച്ചുനിന്നാല്‍ ആരും നമ്മളെ ദുഷ്ടബുദ്ധിയോടെ നോക്കില്ല. നോക്കിയാല്‍ ആ കണ്ണ് ഇല്ലാതാക്കാനുള്ള കരുത്ത് നമ്മുടെ ഐക്യത്തിനുണ്ടാകും. നമ്മള്‍ ശക്തമായ മറുപടി നല്കും. വെറുപ്പും വിദ്വേഷവും നമ്മുടെ സ്വഭാവമല്ല, എന്നാല്‍ തല്ല് വാങ്ങുന്നതും നമുക്ക് ശീലമില്ലാത്ത കാര്യമാണ്. ശക്തിമാന്‍മാര്‍ അഹിംസ പാലിക്കണമെന്നത് ശരിയാണ്.

ശക്തിയില്ലാത്തവര്‍ക്ക് അതിന്റെ ആവശ്യമില്ല, അഥവാ ശക്തിയുണ്ടെങ്കില്‍ അത് അത്തരം സന്ദര്‍ഭങ്ങളില്‍ കാണിക്കുക തന്നെ വേണം, സര്‍സംഘചാലക് പറഞ്ഞു.
പരസ്പരം ഭിന്നതയില്‍ ജീവിക്കുമ്പോള്‍ സമൂഹത്തില്‍ വിടവ് വര്‍ധിക്കും. നമ്മള്‍ ഐക്യത്തിന്റെ തത്വം പിന്തുടരുമ്പോള്‍, നമ്മുടെ സ്വത്വബോധം കൂടുതല്‍ ശക്തമാകും. ലോകത്ത് ഒരേയൊരു ധര്‍മ്മമേ ഉള്ളൂ അത് മനുഷ്യത്വമാണ്. ഇതിനെയാണ് നമ്മള്‍ ഹിന്ദുത്വം എന്ന് വിളിക്കുന്നത്.

എല്ലാവരും അവരവരുടെ സമ്പ്രദായങ്ങളുടെ അനുശാസനം പാലിക്കണം, എന്നാല്‍ ചിലര്‍ മതഭ്രാന്തരാണ്. നമ്മുടെ ഭരണഘടന മതേതരമാണ്, ഭരണഘടനയുടെ നിര്‍മ്മാതാക്കള്‍ മതേതരരായിരുന്നു, അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുള്ള നമ്മുടെ സംസ്‌കാരം അതാണ് നമ്മളെ പഠിപ്പിക്കുന്നതതെന്ന് അദേഹം പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും