സംവരണ വിഷയത്തില്‍ യോജിച്ചുള്ള ചര്‍ച്ചകള്‍ വേണമെന്ന് ആര്‍.എസ് എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവത്

സംവരണ വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് സൗഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ ഭഗവത്. സംവരണത്തെ എതിര്‍ക്കുന്നവരുടെയും അനൂകൂലിക്കുന്നവരുടെയും വികാരങ്ങള്‍ മനസ്സിലാക്കിയാവണം സമവായ ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംവരണത്തെ എതിര്‍ക്കുന്നവരുടെ താത്പര്യങ്ങള്‍ കൂടി മനസ്സില്‍ വെച്ചുവേണം അനുകൂലിക്കുന്നവര്‍ സംസാരിക്കാന്‍. അതുപോലെ തിരിച്ചും. സംവരണ വിഷയം ഉയര്‍ന്നു വരുമ്പോഴൊക്കെ വിവിധ ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടാകാറുള്ളത്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദപരമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടുവേണം ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ താന്‍ മുമ്പു തന്നെ അഭിപ്രായം വ്യക്തമാക്കിയിരുന്നെന്നും എന്നാല്‍ അതിന്റെമേല്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്ടിക്കുകയും യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നില നില്‍ക്കുന്ന സംവരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പുനഃപരിശോധന ആവശ്യമാണെന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയ  ജാതി സംഘടനകളില്‍നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'