പുതുക്കിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; വർധന അഞ്ച് വർഷങ്ങൾക്ക് ശേഷം

ട്രെയിൻ ടിക്കറ്റ് നിരക്കുവർധന ഇന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനയുണ്ടാകുന്നത്. മെയിൽ, എക്‌സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി ട്രെയിനുകളുടെ നോൺ എസി ടിക്കറ്റിന് കിലോമീറ്ററിന് അരപൈസ വർധനയുണ്ടാവും. എന്നാലിത്, ആദ്യത്തെ 500 കിലോമീറ്ററിന് ബാധകമാവില്ല.

സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും വർധനയുണ്ടാവില്ല. നേരത്തേയെടുത്ത ടിക്കറ്റുകൾക്ക് നിരക്കുവർധന ബാധകമാവില്ല. ജിഎസ്ടി ബാധകമായ ടിക്കറ്റുകൾക്ക് വർധനയ്ക്ക് ആനുപാതികമായി നികുതിയും കൂടും. റിസർവേഷൻ നിരക്കോ സൂപ്പർഫാസ്റ്റ് സർച്ചാർജോ കൂടില്ല.

  • നിരക്ക് വർധന (പഴയത്, പുതിയത്)
    സ്ലീപ്പർ (200 കിമീ) – 145, 150
    തേർഡ് എസി-(300 കിമീ) – 505, 510
    സെക്കൻഡ് എസി(300 കിമീ) – 710, 715
    എസി ചെയർകാർ(150 കിമീ) – 265, 270
    ചെയർകാർ (50 കിമീ) – 45, 45 രൂപ

(സൂപ്പർഫാസ്റ്റ് വണ്ടികളിൽ സപ്ലിമെൻ്ററി നിരക്ക് 15 രൂപ മുതൽ 75 രൂപ വരെ അധികം വരും)

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ