റേറ്റിംഗ് അഴിമതി; റിപ്പബ്ലിക് ടി.വി, സി.എഫ്.ഒയെ മുംബൈ പൊലീസ് നാളെ ചോദ്യംചെയ്യും

പരസ്യ വരുമാനം വർദ്ധിപ്പിക്കുന്നതിനായി ചാനലിന്റെ റേറ്റിംഗ് ഉയർത്താൻ കാഴ്ചക്കാർക്ക് പണം നൽകി എന്ന ആരോപണത്തെ ക്കുറിച്ചുള്ള അന്വേഷണത്തിൽ റിപ്പബ്ലിക് ടി.വിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറെ മുംബൈ പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പൊലീസ് ഇദ്ദേഹത്തിന് സമൻസ് അയച്ചിട്ടുണ്ട്.

റേറ്റിംഗിൽ കൃത്രിമത്വം കാണിക്കുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് ചാനലുകളിൽ അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവിയും ഉൾപ്പെടുന്നുവെന്ന് മുംബൈ പോലീസ് ഇന്നലെ അറിയിച്ചിരുന്നു.

വ്യാഴാഴ്ച പുറത്തുവന്ന അഴിമതി ആരോപണത്തിൽ ചോദ്യം ചെയ്യപ്പെടാൻ പോകുന്ന റിപ്പബ്ലിക് ടി.വിയുടെ ആദ്യത്തെ മുതിർന്ന ഉദ്യോഗസ്ഥനാണ് സുന്ദരം എസ്. ചില ചാനലുകൾ റേറ്റിംഗിൽ കൃത്രിമം കണിച്ചതായി ടി.വി ചാനലുകളുടെ റേറ്റിംഗ് വിലയിരുത്തുന്ന ഒരു ഏജൻസി വെളിപ്പെടുത്തിയാതായി മുംബൈ പൊലീസ് ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം റിപ്പബ്ലിക് ടി.വി ആരോപണങ്ങളെ ശക്തമായി എതിർത്തു. നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചതിനാലുള്ള പൊലീസിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് ചാനൽ പറയുന്നത്.

Latest Stories

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും