ടി.ആര്‍.പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള രണ്ട് ചാനലുകൾ നേരിട്ട് പണം നൽകിയതായി മൊഴി

ടി.ആര്‍.പി. തട്ടിപ്പ് കേസില്‍ ചാനലുകൾക്കെതിരെ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി. റിപ്പബ്ലിക് ടിവി ഉൾപ്പെടെയുള്ള രണ്ട് ചാനലുകൾക്ക് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് നാല് പേർ മൊഴി  നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് നടത്തിയ ചാനലുകള്‍ക്ക് എതിരെയുള്ള കേസില്‍ ഇവരെ സാക്ഷികളായി പരിഗണിക്കും.

റിപ്പബ്ലിക് ടിവി നേരിട്ട് പണം തന്നുവെന്നാണ് മൊഴി നല്‍കിയവരില്‍ മൂന്ന് പേരും മജിസ്‌ട്രേറ്റിനെ അറിയിച്ചിരിക്കുന്നത്. നാലാമത്തെ സാക്ഷി ബോക്‌സ് സിനിമയ്‌ക്കെതിരെയും സമാനമായ മൊഴി നല്‍കി. മൂന്ന് സാക്ഷികള്‍ റിപ്പബ്ലിക് ചാനലിനെതിരെ മൊഴി നല്‍കിയതായി കേസ് അന്വേഷിക്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സ്ഥിരീകരിച്ചു. എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ പുറത്ത് വിടാന്‍ അദ്ദേഹം തയ്യാറായില്ല.  അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഇപ്പോൾ എന്തെങ്കിലും വെളിപ്പെടുത്തിയാൽ അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെതിരെ റിപ്പബ്ലിക് ടിവി രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയിലാണ് റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വേയായിരുന്നു ഇക്കാര്യം ഉന്നയിച്ചത്. കേസ് അട്ടിമറിക്കാന്‍ റിപ്പബ്ലിക് ടിവി ശ്രമിക്കുന്നുവെന്ന് മുംബൈ പൊലീസ് ആരോപിച്ചിരുന്നു.

Latest Stories

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ