പ്രവാചകന് എതിരായ പരാമര്‍ശം: ബി.ജെ.പി, എം.എല്‍.എ രാജാ സിംഗ് വീണ്ടും അറസ്റ്റില്‍

പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന ബി.ജെ.പി എം.എല്‍.എ രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. ഹൈദരാബാദിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ രാജാ സിംഗ് 23ന് അറസ്റ്റിലായെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു.

ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 41 പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎല്‍എയെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജാ സിംഗിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

തിങ്കളാഴ്ച്ച പുറത്തുവിട്ട വീഡിയോയിലാണ് രാജ സിംഗ് പ്രവാചകനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് ഇരുപതിന് ഹൈദരാബാദില്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖി പരിപാടി അവതരിപ്പിച്ചിരുന്നു. മുനവ്വര്‍ ഫാറൂഖിക്കെതിരെ വീഡിയോയില്‍ സിംഗ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ വീഡിയോയില്‍ ഇസ്ലാമിനെതിരെയും സിംഗ് പരാമര്‍ശിച്ചു.

രാജാ സിംഗിനെതിരെ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ഹൈദരാബാദില്‍ വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നത്, മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍, ഏതെങ്കിലും വിഭാഗത്തിന്റെ മതത്തെയോ മതവിശ്വാസങ്ങളെയോ അവഹേളിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കുക തുടങ്ങിയ വകുപ്പുകളായിരുന്നു ചുമത്തിയിരുന്നത്.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ