രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ; മൊബൈൽ ആപ്പ് പുറത്തിറക്കി ആർബിഐ

രാജ്യത്തെ സാമ്പത്തിക വിവരങ്ങൾ എളുപ്പമാക്കാൻ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി റിസ‍‍ർവ് ബാങ്ക്. ‘ആർബിഡാറ്റ’ എന്നാണ് ഈ മൊബൈൽ ആപ്പിൻ്റെ പേര്. ആൻഡ്രോയിഡ്, ആപ്പിൾ ഐഒഎസ് ഉപയോക്താക്കൾക്കും ആപ്ലിക്കേഷൻ ലഭ്യമാകും. പ്രവ‍ർത്തനം ആരംഭിച്ച ശേഷം ആപ്പ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളിൽ നിന്നും ഫീഡ്ബാക്ക് ശേഖരിക്കും. ഇത് പരി​ഗണിച്ച ശേഷമായിരിക്കു കൂടുതൽ വിപുലീകരണം ഉണ്ടാകുക.

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട 11,000-ലധികം സ്ഥിതിവിവരക്കണക്കുകൾ ആപ്പിൽ ലഭ്യമാകും. ഇത് സാധാരണക്കാ‍ർക്ക് പോലും മനസിലാകുന്ന രീതിയിൽ ഫോ‍ർമാറ്റ് ചെയ്തിട്ടുള്ളതാണ്. ആപ്പുകൾ ഉപയോ​ഗിക്കുന്നവർക്ക് ആവശ്യമുള്ള വിവരങ്ങൾ കാണാനും ഒപ്പം കൂടുതൽ വിശകലനത്തിനായി ഡാറ്റ ഡൗൺലോഡ് ചെയ്യാനും കഴിയും. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്ന വിവരങ്ങളിൽ ഡാറ്റയുടെ ഉറവിടം രേഖപ്പെടുത്തിയിട്ടുണ്ടാകും.

ആപ്പിൻ്റെ മറ്റൊരു പ്രധാന സവിശേഷത ‘ബാങ്കിംഗ് ഔട്ട്‌ലെറ്റ്’ എന്നൊരു വിഭാ​ഗമാണ്. ഇത് ഉപയോക്താക്കൾക്ക് അവരുടെ 20 കിലോമീറ്റ‍ർ ചുറ്റളവിലുള്ള ബാങ്കിം​ഗ് സൗകര്യങ്ങൾ കണ്ടെത്താൻ സാധിക്കും എന്നുള്ളതാണ്. കൂടാതെ ഉപയോക്താക്കൾക്ക് സാർക്ക് ഫിനാൻസ് എന്ന വിഭാ​ഗം തുറന്നാൽ സാർക്ക് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ആ‍ർബിഐയുടെ പ്രസ്താവന അനുസരിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ വിവരം നൽകുന്നിന് 11,000 വ്യത്യസ്ത സാമ്പത്തിക വിഭാ​ഗങ്ങളിലേക്കുള്ള പ്രവേശനവും ആപ്പ് വാ​ഗാദാനം ചെയ്യുന്നു. കൂടാതെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഡാറ്റാബേസിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നു. (DBIE’? https://data.rbi.org.in) പോർട്ടലിലൂടെ ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവ‍ർക്ക് വലിയ വേ​ഗത്തിൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയും.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല