റയാൻ സ്കൂൾ കൊലപാതകക്കേസിൽ പ്രതിക്ക് ജാമ്യമില്ല

ഹരിയാനയിലെ റയാൻ ഇന്‍റർനാഷണൽ സ്കൂൾ കൊലപാതകക്കേസിൽ പ്രതിക്ക് ജാമ്യമില്ല. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ 11-ാം ക്ലാസ് വിദ്യാർഥിക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഹരിയാന ഗുരുഗ്രാം കോടതിയുടേതാണ് നടപടി. ഗുരുഗ്രാമിലെ റയാൻ ഇന്‍റർനാഷണൽ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂറിനെ സെപ്റ്റംബർ എട്ടിനാണ് സ്കൂളിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംശയത്തിന്റെ പേരിൽ ആദ്യം സ്കൂളിലെ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് സിബിഐയാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിയായ വിദ്യാർഥിയെ മുതിർന്ന വ്യക്തിയായി പരിഗണിച്ച് വിചാരണ നടത്താൻ ജുവനൈൽ ജസ്റ്റീസ് ബോർഡ് ഉത്തരവിടുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയെ മുതിർന്ന വ്യക്തിയായി കണക്കാക്കിയതും ജാമ്യം നിഷേധിക്കാൻ കാരണമായി.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്