ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന എം.പിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ പരോൾ അനുവദിച്ച്‌ സുപ്രീം കോടതി

യുവതിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ജയിലിൽ കഴിയുന്ന മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപിയ്ക്ക് പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ സുപ്രീം കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ വർഷം ജൂണിൽ കീഴടങ്ങിയതു മുതൽ എംപിയായ അതുൽ റായ് ജയിലിലായിരുന്നു.

തിരഞ്ഞെടുപ്പിന് ശേഷം സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്ന് എം.പിയുടെ അഭിഭാഷകൻ വാദിച്ചതിനെ തുടർന്ന് പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തിന് രണ്ട് ദിവസത്തെ പരോൾ നൽകിയിരുന്നു. ഇതേ കോടതി നേരത്തെ ജാമ്യം നിരസിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയിൽ ഇന്നലെ ഡൽഹിയിലേക്ക് പോകാനും ജനുവരി 31- ന് ജയിലിലേക്ക് മടങ്ങാനും കോടതി അതുൽ റായ്ക്ക് നിർദേശം നൽകിയിരുന്നു. ബലാത്സംഗ ആരോപണം ഉന്നയിച്ച യുവതി ഈ ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ സുപ്രീം കോടതി യുവതിയുടെ ഹർജി ഇന്ന് തള്ളി.

രാഷ്ട്രീയക്കാരൻ തന്നെ ആവർത്തിച്ച് ബലാത്സംഗം ചെയ്തുവെന്നും ഇതിന്റെ വീഡിയോ ചിത്രീകരിച്ചെന്നും ഇത് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

കഴിഞ്ഞ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ ഘോസിയിൽ നിന്നാണ് അതുൽ റായ് മത്സരിച്ചത്. പാർട്ടി മേധാവി മായാവതിയും സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവും അതുൽ റായ്ക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. അതുൽ റായ് ബിജെപിയുടെ ഗൂഢാലോചനയുടെ ഇരയാണെന്നും പദ്ധതിയെ പരാജയപ്പെടുത്തേണ്ടത് വോട്ടർമാരുടെ ഉത്തരവാദിത്വമാണെന്നും മായാവതി ആരോപിച്ചു.

തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അതുൽ റായ് വോട്ടർമാരോട് നന്ദി പറഞ്ഞു കൊണ്ട് ഒരു വീഡിയോ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് ജൂൺ 22- നാണ് എംപി കീഴടങ്ങിയത്.

Latest Stories

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി