ജീവനക്കാരന് കോവിഡ്; പാർലമെന്റ് സമുച്ചയത്തിന്റെ രണ്ട് നിലകൾ സീൽ ചെയ്തു

രാജ്യസഭയിലെ ഉദ്യോ​ഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പാർലമെന്റിന്റെ രണ്ടു നിലകൾ സീൽ ചെയ്തു. രാജ്യസഭയിലെ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥന് രോ​ഗം സ്ഥിരീകരിച്ചതോടെയാണ് രണ്ടു നിലകളും പൂർണമായും സീൽ ചെയ്തത്.

പ്രധാന പാർലമെന്റ് മന്ദിരത്തിൽ നിന്നു 100 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അനക്സ് കെട്ടിടത്തിലെ രണ്ടു നിലകളാണ് സീൽ ചെയ്തത്. ഇവിടെ പൂർണമായും അണുവിമുക്തമാക്കും. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട എല്ലാവരോടും നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്കും കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച, പാർലമെന്റിലെ എഡിറ്റോറിയൽ ആൻഡ് ട്രാൻസലേഷൻ വിഭാഗത്തിൽ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും കോവിഡ് ബാധിച്ചിരുന്നു. ഇതുവരെ പാർലമെന്റിലെ നാല് ജീവനക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ഇന്നലെ വരെ ജോലിക്ക് എത്തിയിരുന്നതായാണ് വിവരം.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍