എന്നേക്കാള്‍ പ്രായം കുറവാണെങ്കിലും അദേഹം സന്യാസി; അത് എന്റെ ശീലം, ആദരം; യോഗിയുടെ കാല്‍ തൊട്ട് വന്ദിച്ചതില്‍ മാധ്യമങ്ങളെ കണ്ട് രജനികാന്ത്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാല്‍ തൊട്ട് വന്ദിച്ച സംഭവം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ച് നടന്‍ രജനികാന്ത്. സന്യാസിമാരുടെ കാലില്‍ തൊട്ടു വന്ദിക്കുന്നതാണ് എന്റെ ശീലം. തന്നേക്കാള്‍ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈയില്‍ തിരിച്ചെത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദേഹം.

ഓഗസ്റ്റ് 19ന് ആയിരുന്നു യോഗി ആദിത്യനാഥിനെ രജനികാന്ത് സന്ദര്‍ശിച്ചത്. യോഗിയുടെ ലഖ്‌നൗവിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവില്‍ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആണ് നടന്‍ യോഗിയെ സന്ദര്‍ശിച്ചത്. യോഗി ആദിത്യനാഥിന്റെ കാല്‍ തൊട്ട് വന്ദിച്ച് രജനി ഉപചാരം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

അതേസമയം, 500 കോടി മറികടന്ന് ജയിലറിന്റെ കളക്ഷന്‍ കുതിക്കുകയാണ്. ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറില്‍ എത്തിയത്.
സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് ജയിലറിന്റെ പ്രമേയം. വിനായകന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശിവരാജ് കുമാറിന്റെയും മോഹന്‍ലാലിന്റെയും കാമിയോ റോളുകള്‍ കൈയ്യടികള്‍ നേടിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ