രാജ് താക്കറെയുടെ രോമത്തില്‍ തൊട്ടാല്‍ മഹാരാഷ്ട്ര നിന്ന് കത്തും; ഭീഷണിയുമായി എം.എന്‍.എസ് നേതാവ്‌

ഉച്ചഭാഷിണി വിവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയ്ക്ക് വധഭീഷണിയുണ്ടെന്ന് എം.എന്‍.എസ് നേതാവ് ബാല നന്ദ്ഗാവോങ്കര്‍. രാജ് താക്കറയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നവനിര്‍മ്മാണ്‍ സേനയുടെ ഓഫീസിലേക്ക് ഒരു കത്ത് വന്നു. അദ്ദേഹത്തിന്റെ രോമത്തില്‍ തൊട്ടാല്‍ പോലും മഹാരാഷ്ട്ര നിന്നു കത്തുമെന്നും നന്ദ്ഗാവോങ്കര്‍ മുന്നറിയിപ്പ് നല്‍കി.

വധഭീഷണി കത്തിനെക്കുറിച്ച് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീലിനെ അറിയിച്ചിട്ടുണ്ടെന്നും എംഎന്‍എസ് നേതാവ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞമാസം മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യണമെന്ന് എം.എന്‍.എസ് നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് ഉച്ചഭാഷിണി വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്.

മേയ് മൂന്നിനകം ഉച്ചഭാഷിണി നീക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് രാജ് താക്കറെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ജൂണ്‍ അഞ്ചിന് രാജ് താക്കറെ അയോധ്യ സന്ദര്‍ശിക്കുമെന്നും നവനിര്‍മ്മാണ്‍ സേന അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ