ക​ർ​ഫ്യു​വി​ന് ആ​ഹ്വാ​നം; പ​ദ്മാ​വ​ത് കൊ​ല്ല​പ്പെ​ടേ​ണ്ട സി​നി​മ​യെ​ന്ന് ക​ർ​ണി സേ​ന

റി​ലീ​സി​ന് ഒ​രാ​ഴ്ച​മാ​ത്രം ശേ​ഷി​ക്കെ, വി​വാ​ദ ചി​ത്രം “പ​ദ്മാ​വ​തി​”നെ​തി​രേ ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന രംഗത്ത്. പ​ദ്മാ​വ​ത് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ളി​ൽ ക​ർ​ഫ്യൂ ആ​ച​രി​ക്കാ​ൻ ക​ർ​ണി സേ​ന ആ​ഹ്വാ​നം ചെ​യ്തു.

നാ​ലു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ദ്മാ​വ​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം സു​പ്രീം കോ​ട​തി നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ക​ർ​ണി സേ​ന ക​ർ​ഫ്യൂ ആ​ഹ്വാ​നം ന​ട​ത്തി​യ​ത്.ഈ ​സി​നി​മ​ കൊ​ല്ല​പ്പെ​ടേ​ണ്ട​തെ​ന്നും ക​ർ​ണി സേ​ന ത​ല​വ​ൻ ലോ​കേ​ന്ദ്ര ക​ൽ​വി പ​റ​ഞ്ഞു. കോടതി ഉത്തരവിനെതിരെ രം​ഗ​ത്തെ​ത്തി​യ ലോ​കേ​ന്ദ്ര ക​ൽ​വി, സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​നം ത​ട​ഞ്ഞു​കൊ​ണ്ട് കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് അ​റ​സ്റ്റ് വ​രി​ക്കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി.

സു​പ്രീം കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ക്കു​ന്ന​തി​നു മു​ന്പ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട് കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മാ​യി​രു​ന്നെ​ന്നും ക​ൽ​വി ആ​വ​ശ്യ​പ്പെ​ട്ടു. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം സ​മു​ദാ​യ​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കാ​നാ​ണ്. ന​മ്മു​ടെ വി​കാ​ര​ങ്ങ​ളി​ൽ​നി​ന്നും ദേ​ഷ്യ​ത്തി​ൽ​നി​ന്നും അ​യാ​ൾ ലാ​ഭ​മു​ണ്ടാ​ക്കു​ന്നു. ജ​നു​വ​രി 25 വ​രും, പോ​കും. പ​ക്ഷേ ചി​ത്രം റി​ലീ​സ് ചെ​യ്യി​ല്ല.

ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ എ​ത്ര പേ​രെ നി​ങ്ങ​ൾ​ക്കു കൊ​ല്ലാ​ൻ ക​ഴി​യും. ഈ ​സി​നി​മ​യാ​ണ് കൊ​ല്ല​പ്പെ​ടേ​ണ്ട​ത്. ഇ​ത് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മാ​ത്ര​മേ സാ​ധി​ക്കൂ- ലോ​കേ​ന്ദ്ര ക​ൽ​വി മും​ബൈ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എന്നാൽ സി​നി​മ നി​രോ​ധി​ച്ച സം​സ്ഥാ​ന​ങ്ങ​ളു​ടെ ന​ട​പ​ടി അ​ന​ധി​കൃ​ത​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം കോ​ട​തി, സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന തി​യ​റ്റ​റു​ക​ൾ​ക്കു സു​ര​ക്ഷ​യൊ​രു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ടു നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും