ജാര്‍ഖണ്ഡില്‍ ഐ.എ.എസ് ഉദ്യോഗസ്ഥയുടെ സഹായിയുടെ വീട്ടില്‍ റെയ്ഡ്; കോടികള്‍ പിടിച്ചെടുത്തു, ബി.ജെ.പിയുടെ പ്രതികാരമെന്ന് മുഖ്യമന്ത്രി

ജാര്‍ഖണ്ഡില്‍ ഐഎഎസ് ഉദ്യോഗസ്ഥയായ പൂജാ സിംഗാളിന്റെ ചാര്‍ട്ടേഡ് അക്കൊണ്ടിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 19 കോടിരുപ പിടിച്ചെടുത്തു. തൊഴിലുറപ്പു പദ്ധതിയിലെ അഴിമതിയും പണം ദുരുപയോഗം ചെയ്തതും സംബന്ധിച്ചുള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

പൂജയുടെ വസതിയിലും ഔദ്യോഗിക സ്ഥലങ്ങളിലും ജാര്‍ഖണ്ഡ്, ബിഹാര്‍, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, മുംബൈ എന്നിവിടങ്ങളിലെ ചില സ്ഥാപനങ്ങളിലും ഇ ഡി പരിശോധന നടത്തിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ റാഞ്ചിയിലെ വീട്ടില്‍ 4 പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് അന്വേഷണ സംഘം പണം എണ്ണിത്തിട്ടപ്പെടുത്തിയത്. 500ന്റെയും 2000ന്റെയും നോട്ടുകളണ് കണ്ടെത്തിയത്.

2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. സംഭവത്തില്‍ കുന്തീ ജില്ലയിലെ ഒരു ജൂനിയര്‍ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ അന്നത്തെ ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പണത്തിന്റെ പങ്ക് കൊടുത്തെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ഇ ഡി പരിശോധന നടത്തിയത്.

നിലവില്‍ ഖനന വകുപ്പ് സെക്രട്ടറിയായ പൂജ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറിന്റെ വിശ്വസ്തയാണ്. ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചുവെന്നാരോപിച്ച് ഹേമന്ദ് സോറിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ റെയ്ഡ്. ഇതേ തുടര്‍ന്ന് ജാര്‍ഖണ്ഡില്‍ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ