രാഹുല്‍ ഗാന്ധിയുടെ തീരുമാനം സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പോരാടുന്നവരുടെ മരണമണി ആയിരിക്കുമെന്ന് ലാലു പ്രസാദ് യാദവ്, ബി.ജെ.പി തന്ത്രത്തിന് വഴങ്ങരുതെന്നും ആര്‍.ജെ.ഡി നേതാവ്

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ആത്മഹത്യാപരമെന്ന് വിശേഷിപ്പിച്ച് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. രാഹുലിന്റെ ഈ തീരുമാനം തന്റെ പാര്‍ട്ടിയുടെ മരണമണിയാണെന്ന് മാത്രമല്ല സംഘപരിവാറിനെതിരെ രാജ്യത്ത് പോരാടുന്ന എല്ലാ ശക്തികളുടെയും അന്ത്യമായിരിക്കും.

ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലാലുപ്രസാദ് യാദവ് പറഞ്ഞു. ഈ തീരുമാനത്തിലൂടെ കോണ്‍ഗ്രസും ബിജെപി ഒരുക്കുന്ന തന്ത്രത്തില്‍ വീണുവെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ഇനി ഗാന്ധി കുടുംബത്തിന് പുറത്തുള്ള ഒരാളെ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കിയാല്‍ അവരുടെ വിമര്‍ശനം അത് കേവലം ഗാന്ധികുടുംബത്തിന്റെ കളിപ്പാവ എന്നായിരിക്കും. എന്തിനാണ് രാഹുല്‍ തന്റെ രാഷ്ട്രീയ വൈരികള്‍ക്ക് അങ്ങിനെ ഒരു സാധ്യത നല്‍കുന്നത്.

തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്തു കൊണ്ട് ഇത് പ്രതിപക്ഷത്തിന്റെ കൂട്ടത്തോല്‍വിയാണെന്നും എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന് കണ്ടുപിടിച്ച് മുന്നോട്ട് പോകണമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

Latest Stories

“ക്ലോഡ് മിത്തോസ്”: എഐയുടെ പുതിയ ഭീഷണിയും നമ്മുടെ സാമ്പത്തിക സുരക്ഷയുടെ പരീക്ഷണകാലവും

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; മുൻ ഡിജിപി ആർ ശ്രീലേഖയെ പ്രതി ചേർത്തു

ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിഷേധത്തിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി

'ഇത് ലോഡ് ഷെഡിംഗ് അല്ല, ഇത് ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം'; വൈദ്യുത മന്ത്രിയുടെ 'കറന്റ് കട്ടി'ന്റെ സ്‌റ്റൈലന്‍ വിശദീകരണം

പിഎൻജി ഉള്ളവർ എൽപിജി കണക്ഷൻ 15 ദിവസത്തിനകം തിരിച്ചേൽപ്പിക്കണം; പുതിയ കണക്ഷൻ എടുക്കാനോ നിലവിലുള്ളവ റീഫിൽ ചെയ്യാനോ പാടില്ലെന്ന് സിവിൽ സപ്ലൈസ് കമ്മിഷണർ

'ചതിയന്‍', വിദ്യാഭ്യാസമില്ലാത്ത ഗുണ്ടകളുടെ പാര്‍ട്ടിയെന്ന് വിളിച്ച അതേ ബിജെപിയിലേക്ക് രാഘവ് ഛദ്ദ; ഒപ്പം പോയ എംപിമാര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇഡി നോട്ടീസ്

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ് നിയന്ത്രണവുമായി കെഎസ്ഇബി

പന്ത് കാണാൻ സാധിച്ചാൽ പിന്നെ ഒന്നും ആലോചിക്കരുത്, അടിച്ച് പറത്തിയേക്കണം, ഈ ചിന്തയുള്ള താരങ്ങളാണ് ആർസിബിയുടെ ശക്തി: വിരാട് കോഹ്ലി

അവരുടെ ബോളിംഗ് യൂണിറ്റ് മികച്ചതാണ്, ദേവിന് പ്രഷർ കൊടുക്കാതെയിരിക്കാൻ വേണ്ടി ഞാൻ സ്ഥിരതയോടെ കളിച്ചു: വിരാട് കോഹ്ലി

'തൂക്കി ചുവന്ന കരങ്ങളോടെ', ഓറഞ്ച് ക്യാപ്പ് ഇനി രാജാവിന് സ്വന്തം; റൺ വേട്ടക്കാരിൽ ഒന്നാമനായി വിരാട് കോഹ്ലി