മോദിക്ക് ലോക നാടക ദിനത്തിന്റെ ആശംസകള്‍; ഗംഭീര ട്രോളുമായി രാഹുല്‍ ഗാന്ധി

ഡിആര്‍ഡിഒയെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇതിനു പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക നാടക ദിനത്തിന്റെ ആശംസകളും രാഹുല്‍ നേര്‍ന്നു. ട്വീറ്ററിലൂടെയാണ് രാഹുല്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലോക നാടക ദിനമായ ഇന്നാണ് പ്രധാനമന്ത്രി മിഷന്‍ ശക്തി ഇന്ത്യ വിജയകരമായി പരീക്ഷിച്ച വിവരം രാജ്യത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പ് ചര്‍ച്ചകളെ വഴിതിരിച്ചു വിടുന്നതിനുള്ള നീക്കമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ലോക ബഹിരാകാശ രംഗത്ത് ഇന്ത്യ വന്‍ശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വിറ്ററിലൂടെ സുപ്രധാന സന്ദേശം ഉടന്‍ നല്‍കുമെന്ന മോദിയുടെ പ്രഖ്യാപനം രാജ്യത്തെ ആശങ്കയിലാക്കിയിരുന്നു. നോട്ട് നിരോധനമടക്കമുള്ള പ്രഖ്യാപനങ്ങള്‍ ഇതേ രീതിയിലായിരുന്നു മോദി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, സുപ്രധാന സന്ദേശം എന്നത് ഉപഗ്രഹങ്ങളെ ചുറ്റിപ്പറ്റി മാത്രമായി.

രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന വാര്‍ത്ത മാധ്യങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. എന്നാല്‍, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വന്‍ വിജയമായി എന്നായിരുന്നു പ്രഖ്യാപനം. 300 കിലോമീറ്റര്‍ ദൂരത്തിലുള്ള ഉപഗ്രഹം മിഷന്‍ ശക്തി പദ്ധതിയിലൂടെ വികസിപ്പിച്ച മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് മോദി അവകാശപ്പെടുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍