രാഹുൽ ഗാന്ധി ഗോവയിൽ; കാലുമാറില്ലെന്ന് സ്ഥാനാർത്ഥികൾ പ്രതിജ്ഞ എടുക്കും!

കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തി. പാർട്ടിയുടെ സ്ഥാനാർത്ഥികൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് ‘വിശ്വസ്തത പ്രതിജ്ഞ’യെടുക്കും.

2017ൽ ഗോവയിൽ 40ൽ 17 സീറ്റ് കോൺഗ്രസും 13 സീറ്റ് ബിജെപിയും നേടിയിരുന്നു. എന്നാൽ 15 കോൺഗ്രസ് എംഎൽഎമാർ 2019ൽ ബിജെപിയിലേക്ക് മാറി.ഇതിൽ തന്നെ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബാബു കാവ്‌ലേക്കറെ ബിജെപി ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.ആം ആദ്മി പാർട്ടി (എ.എ.പി) നേരത്തെ സ്ഥാനാർത്ഥികളെ കൂറുമാറ്റ വിരുദ്ധ സത്യവാങ്മൂലത്തിൽ ഒപ്പുവെച്ചിരുന്നു

ഫെബ്രുവരി 2 ന് രാഹുൽ ഗാന്ധി സന്ദർശനം നടത്തുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും പാർലമെന്റ് സമ്മേളനവും റായ്പൂരിലെ യാത്രയും കാരണം അദ്ദേഹത്തിന്റെ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.

ടൂറിസം മേഖലയിലെ പ്രതിനിധികളുമായും അംഗൻവാടി ജീവനക്കാരുമായും രാഹുൽ സംവദിക്കും.മോർമുഗോവയിലും സാദയിലും അദ്ദേഹം വീടുവീടാന്തരം പ്രചാരണം നടത്തും. തുടർന്ന് സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തും.

ഫെബ്രുവരി 14നാണ് ഗോവയിൽ വോട്ടെടുപ്പ്.മാർച്ച് 10നാണ് വോട്ടെണ്ണൽ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ