ഇന്ത്യയിൽ ജനാധിപത്യമില്ല, സങ്കൽപ്പം മാത്രം; ഭരണം നടത്തുന്നത് മൂന്ന് നാല് പേർ: രാഹുൽ ഗാന്ധി

ഇന്ത്യയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിനെ വ്യാഴാഴ്ച സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസ്താവന. അതേസമയം പ്രിയങ്ക ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും രാഷ്ട്രപതിയെ കാണാൻ പോകും വഴി പൊലീസ് തടഞ്ഞുവച്ചു.

മൂന്ന് നാല് പേർ മാത്രമാണ് ഈ സംവിധാനം നടത്തുന്നതെന്ന് ആരോപിച്ച രാഹുൽ ഗാന്ധി കോൺഗ്രസ് ഇതിനെതിരെ പോരാടുകയാണെന്നും പറഞ്ഞു. കാർഷിക നിയമങ്ങൾക്കെതിരെ രണ്ട് കോടി ഒപ്പുകളുമായി കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഗുലാം നബി ആസാദ്, ആദിർ ചൗധരി എന്നിവരെ മാത്രമേ രാഷ്ട്രപതി ഭവൻ സന്ദർശിക്കാൻ അനുവദിച്ചുള്ളൂ. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ മറ്റെല്ലാവരെയും കസ്റ്റഡിയിലെടുത്തു.

“ഇത് ഇന്ത്യയുടെ ആശയത്തിന് നേരെയുള്ള ആക്രമണമാണ്. നമ്മുടെ എം.‌പിമാരെ ഓഫീസിൽ നിന്ന് പുറത്തിറങ്ങുന്നതിൽ നിന്ന് സർക്കാർ തടയുകയാണ്. ഇന്ത്യയിൽ ജനാധിപത്യമില്ല, അത് ഭാവനയിൽ മാത്രമാണ്, യാഥാർത്ഥ്യത്തിലല്ല,” രാഷ്‌ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.

രാഷ്ട്രപതി ഭവനിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് കാർഷിക നിയമങ്ങൾക്കെതിരായ ഒപ്പുകളുമായി രാഷ്ട്രപതി ഭവനിലേക്ക് രാഹുൽ ഗാന്ധി പോവുകയായിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതുവരെ കർഷകർ ഡൽഹി അതിർത്തിയിൽ നിന്ന് പിൻവാങ്ങില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രതിപക്ഷം കർഷകർക്കൊപ്പം നിൽക്കുന്നു. നിയമങ്ങൾ റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കുന്ന കർഷകർ പ്രതിഷേധം അവസാനിപ്പിക്കില്ല. ഇന്ത്യയിൽ ജനാധിപത്യമില്ലെന്നും രാഷ്‌ട്രപതി രാം നാഥ്‌ കോവിന്ദിനെ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.

“കാർഷിക നിയമങ്ങൾ റദ്ദാക്കുന്നില്ലെങ്കിൽ കർഷകർ നാട്ടിലേക്ക് മടങ്ങില്ലെന്ന് പ്രധാനമന്ത്രി മോദിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കേന്ദ്രം പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ച് നിയമങ്ങൾ പിൻവലിക്കണം. എല്ലാ പ്രതിപക്ഷ പാർട്ടികളും കർഷകർക്കൊപ്പമുണ്ട്,” രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

Latest Stories

IND VS ENG: നന്ദി വീണ്ടും വരിക; റണ്ണൗട്ടായ ഗില്ലിനെ പരിഹസിച്ച് ഓവലിലെ ഇംഗ്ലണ്ട് ആരാധകര്‍

IND VS ENG: എന്റെ മകനോട് മോശമായ പ്രവർത്തി കാണിക്കാൻ നിനക്കൊന്നും നാണമില്ലേ: രംഗനാഥന്‍ ഈശ്വരന്‍

ബലാത്സംഗ കേസ്: റാപ്പർ വേടൻ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ സമർപ്പിക്കും

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും; ജാമ്യം ലഭിച്ചാൽ ഇന്നുതന്നെ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ

ഉപകരണങ്ങള്‍ ഇല്ലെന്ന് പറഞ്ഞത് സത്യം, ശസ്ത്രക്രിയ മുടക്കിയെന്നത് കള്ളം, ഇത് പ്രതികാര നടപടി: ഡോ. ഹാരിസ് ചിറയ്ക്കൽ

വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 രോഗലക്ഷണങ്ങൾ, കുസാറ്റ് ക്യാമ്പസ് താൽക്കാലികമായി അടച്ചു

ഓണക്കാലം കളറാക്കാൻ സപ്ലൈകോ, ഇത്തവണ കിറ്റിലുള്ളത് 15 ഇനങ്ങൾ, ഒപ്പം ഗിഫ്റ്റ് കാർഡുകളും, വിതരണം ഓഗസ്റ്റ് 18 മുതല്‍

IND vs ENG: കാലം പോപ്പിന് ഭാ​ഗ്യം തിരിച്ചു കൊടുത്തു, ഓവലിൽ ക്രിക്കറ്റ് ദൈവങ്ങൾ ഇംഗ്ലണ്ടിനൊപ്പം!

ട്രംപിന്റെ 'ഡെഡ് ഇക്കോണമി' പ്രയോഗത്തെ തള്ളാതെ രാഹുല്‍ ഗാന്ധി; 'ഒരു വാസ്തവം ട്രംപ് തുറന്നുപറഞ്ഞതില്‍ സന്തോഷം, ഈ ആഗോള സത്യത്തെ അംഗീകരിക്കാന്‍ മടിക്കുന്നത് ബിജെപി സര്‍ക്കാര്‍ മാത്രം'

'ഉപ്പും മുളകി'ലെ പടവലം കുട്ടൻപിള്ള; നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു