സാനിട്ടറി പാഡ് പാക്കറ്റുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം; ബീഹാറില്‍ വോട്ടുപിടിക്കാന്‍ പുതു തന്ത്രവുമായി കോണ്‍ഗ്രസ്; വിവാദമായപ്പോള്‍ പാഡില്‍ പ്രിയങ്കയെയും ഉള്‍പ്പെടുത്തി

ബീഹാറില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ കോണ്‍ഗ്രസ് വിതരണം ചെയ്തത് വിവാദമായി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആര്‍ത്തവ ശുചിത്വ അവബോധം വളര്‍ത്തുക എന്നതാണ് പ്രിയദര്‍ശിനി ഉദാന്‍ യോജന എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസ് വാദം.

‘രാഹുല്‍ ഗാന്ധിയുടെ ചിത്രം സാനിറ്ററി പാഡില്‍ പതിപ്പിച്ചത് ബിഹാറിലെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യം, കോണ്‍ഗ്രസ് ഒരു സ്ത്രീവിരുദ്ധ പാര്‍ട്ടിയാണ്, ബിഹാറിലെ സ്ത്രീകള്‍ കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും ഒരു പാഠം പഠിപ്പിക്കുമെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ട്വീറ്റ് ചെയ്തു.

അതേസമയം, സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു. സംഭവം വിവാദമായതോടെ രാഹുലിന്റെ ചിത്രം മാറ്റി പ്രിയങ്കയുടെ ചിത്രം പതിക്കാനും തുടങ്ങിയിട്ടുണ്ട്.

Latest Stories

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ല, ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ് : ഇറാൻ പ്രസിഡന്റ്

ട്രേഡ്  യൂണിയനുകൾ അല്ല, നയപരാജയമാണ് വ്യവസായങ്ങളെ പൂട്ടിക്കുന്നത് - മെയ് ദിന വായന

അങ്കമാലിയില്‍ ആന ഇടഞ്ഞു, ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

'ഞങ്ങൾ തോൽക്കാൻ കാരണം അവർക്ക് പിച്ച് അനുകൂലമായത് കൊണ്ടാണ്, അവരുടെ പേസ് ബോളേഴ്‌സ് അത് നന്നായി ഉപയോഗിച്ചു': രജത് പാട്ടിദാർ

ഇന്ന് എന്റെ ദിവസമാണെന്ന് ഞാൻ ഉറപ്പിച്ചു, മാത്രമല്ല ആർസിബിയുടെ ബോളർമാരെ നന്നായി നേരിടാൻ ഞാൻ ആഗ്രഹിച്ചു: ശുഭ്മൻ ഗിൽ

അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്: ശുഭ്മൻ ഗിൽ

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി