ബിഹാര്‍ തിരഞ്ഞെടുപ്പിലെ മഹാസഖ്യത്തിന്റെ തോല്‍വിയില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ബിഹാറിലെ ഫലം ആശ്ചര്യപ്പെടുത്തിയെന്നും മഹാസഖ്യത്തിന് വോട്ടു ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
”ബിഹാറിലെ കോടിക്കണക്കിന് വനിതയും പുരുഷനും ആയ വോട്ടര്‍മാര്‍ മഹാസഖ്യത്തില്‍ വിശ്വാസം വച്ചതിന് ഞാന്‍ ഹൃദയപൂര്‍വ്വം നന്ദി അറിയിക്കുന്നു. ബിഹാറിലെ ഈ ഫലം യഥാര്‍ത്ഥത്തില്‍ അതിശയകരമാണ്. ആരംഭം മുതല്‍ തന്നെ നിഷ്പക്ഷമല്ലാത്ത ഒരു തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയം നേടാന്‍ കഴിഞ്ഞില്ല. ഇത് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്.”
”കോണ്‍ഗ്രസ് പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ഈ ഫലത്തെ ആഴത്തില്‍ പരിശോധിക്കുകയും ജനാധിപത്യത്തെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും” എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍. അതേസമയം, സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ബിഹാറില്‍ കോണ്‍ഗ്രസിന് ഉണ്ടായത്.
ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ ഉള്‍പ്പെടെ തോറ്റു. ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും എതിരായ ‘വോട്ട് ചോരി’ ആരോപണം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നാണ് പാര്‍ട്ടിക്കുള്ളിലെ ആക്ഷേപം. അതേസമയം, ബിഹാറില്‍ ചരിത്രവിജയമാണ് എന്‍ഡിഎ നേടിയത്.