പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഖാര്‍ഗെയുടെ പേര് ഉയര്‍ന്നതിന് പിന്നാലെ നിതീഷ് കുമാറിനെ വിളിച്ച് രാഹുല്‍ ഗാന്ധി; അസ്വാരസ്യങ്ങള്‍ക്ക് ഇടയില്‍ 'ഇന്ത്യ മുന്നണിയില്‍' ചര്‍ച്ചയ്ക്ക് വഴിയൊരുക്കി നേതാക്കള്‍

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മുന്നണി യോഗത്തില്‍ നിന്ന് കൂടുതല്‍ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കുകയും യോഗത്തിലുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ മുന്നണിയുടെ പ്രധാനമന്ത്രി മുഖമാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതോടെ മുന്നണിയ്ക്കുള്ളിലെ ശീതസമരത്തിന് കടുപ്പമേറി. ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ തൃണമൂല്‍ ഉയര്‍ത്തിയ നിര്‍ദ്ദേശം ദളിത് പ്രധാനമന്ത്രിയെന്ന ആശയത്തിലൂന്നി ആംആദ്മി പാര്‍ട്ടി പിന്താങ്ങുകയും ചെയ്തതോടെ കോണ്‍ഗ്രസിനുള്ളിലും വല്ലാത്തൊരു അസ്വസ്ഥത പുകഞ്ഞുതുടങ്ങി. ഇതിന് പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിളിച്ച വാര്‍ത്ത പുറത്തുവന്നത്.

ജെഡിയു അധ്യക്ഷനെ രാഹുല്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഒരു മീറ്റിംഗിലായിരുന്നതിനാല്‍ നിതീഷ് കുമാറിന് രാഹുല്‍ ഗാന്ധിയോട് സംസാരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നിതീഷ് കുമാര്‍ തിരക്കൊഴിഞ്ഞെത്തിയപ്പോഴേക്കും രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ ചില കാര്യങ്ങളുമായി തിരക്കിലായി. അതിനാല്‍ ഇരുവര്‍ക്കും കാര്യങ്ങള്‍ സംസാരിക്കാനായില്ലെന്നും പിന്നീട് ചര്‍ച്ചയ്ക്കായി സമയം തീരുമാനിക്കുന്നുവെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ ഇന്ത്യ മുന്നണി യോഗത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് സംസാരിക്കാനാണ് രാഹുല്‍ ഗാന്ധി നിതീഷ് കുമാറിനോട് സംസാരിക്കാന്‍ താല്‍പര്യമെടുത്തതെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ഇന്ത്യ മുന്നണിയിലെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനിയാണ് നിതീഷ് കുമാര്‍. മുന്നണിയുടെ കണ്‍വീനര്‍ സ്ഥാനത്തേക്കും നിതീഷിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് മുമ്പേ തന്നേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, നിതീഷ് കുമാറുമായി സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനേയും കണ്ട് മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി.

ഇന്ത്യ മുന്നണിയുടെ ഡല്‍ഹി മീറ്റിംഗില്‍ നേതാക്കള്‍ക്കിടയില്‍ തമ്മില്‍ വലിയ തര്‍ക്കങ്ങളുണ്ടായിരുന്നു. നവംബറിലെ അസംബ്ലി തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് ശേഷം നിതീഷ് കുമാര്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. വോട്ടര്‍മാരെ മുന്നണിയിലേക്ക് ആകര്‍ഷിക്കുന്നതില്‍ നിന്ന് ഈ മോശം പ്രകടനം തടയുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് മുന്നണി നേതാക്കള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതോടെ ഇന്ത്യ മുന്നണിയിലെ സമവാക്യങ്ങളില്‍ വലിയ മാറ്റമാണ് ഉണ്ടായത്. പ്രതിപക്ഷ മുന്നണിയ്ക്ക് വിലകല്‍പ്പിക്കാതെയുള്ള പരസ്പര മല്‍സരവും സീറ്റ് തര്‍ക്കവുമെല്ലാം മുന്നണിയുടെ കെട്ടുറപ്പ് തകര്‍ത്തു. കോണ്‍ഗ്രസിന് മുന്നണിയിലുണ്ടായ പതര്‍ച്ച പ്രാദേശിക പാര്‍ട്ടികള്‍ കൃത്യമായി മുതലെടുക്കാനും തുടങ്ങി. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യം വരുമ്പോള്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന കാര്യം ഉറപ്പിക്കാനുള്ള ത്വരയിലാണ് തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയുമെല്ലാം.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി