'ഒരു പ്രണയമുണ്ടായിരുന്നു പക്ഷേ വിവാഹം കഴിച്ചില്ല'; രാഹുല്‍ ഗാന്ധി അതിമോഹിയായ അമ്മയുടെ മകനെന്ന് കങ്കണ റണാവത്ത്

രാഹുല്‍ ഗാന്ധി അതിമോഹമുള്ള ഒരു അമ്മയുടെ മകനാണെന്ന് നടിയും ഹിമാചലിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കങ്കണ റണാവത്ത്. ജീവിതത്തില്‍ രാഹുല്‍ ഗാന്ധി ഒരു വിജയവും നേടിയിട്ടില്ല. ത്രീ ഇഡിയറ്റ്‌സ് സിനിമയില്‍ നാം കണ്ടതുപോലെ കുടുംബത്തിന്റെ ഇരയാണ് രാഹുല്‍ ഗാന്ധിയെന്നും കങ്കണ പറഞ്ഞു.

സോണിയ ഗാന്ധിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയം രാഹുലിന് പറ്റിയ പണിയല്ല. അന്‍പത് കഴിഞ്ഞിട്ടും യുവ നേതാവെന്ന നിലയിലാണ് രാഹുലിനെ രാഷ്ട്രീയത്തില്‍ അവതരിപ്പിച്ചതെന്നും കങ്കണ പറഞ്ഞു. വലിയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒറ്റപ്പെട്ട ഒരാളായാണ് രാഹുലിനെ കണക്കാക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ മാതാവ് സോണിയ ഗാന്ധി ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണ്. പണത്തിന് ഒരു കുറവുമില്ല. രാഷ്ട്രീയം വിട്ട് രാഹുല്‍ മറ്റെന്തെങ്കിലും ചെയ്യണം. രാഹുലിന് നല്ലൊരു നടനാകാനുള്ള കഴിവുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. രാഹുലിന് ഒരു പ്രണയമുള്ളതായി കേട്ടിരുന്നെന്നും എന്നാല്‍ വിവാഹം കഴിച്ചില്ലെന്നും കങ്കണ പറഞ്ഞു.

സിനിമയിലും താന്‍ ഇങ്ങനെയുള്ളവരെ കണ്ടിട്ടുണ്ട്. മാതാപിതാക്കള്‍ പിന്നാലെ നടന്ന് അവരുടെ ജീവിതം ഇല്ലാതാക്കും. ഇത് തന്നെയാണ് രാഹുലിന്റെ കാര്യത്തിലും സംഭവിക്കുന്നതെന്നും കങ്കണ ആരോപിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്