ഇതുവരെ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി; വെളിപ്പെടുത്തല്‍ ജയ്പൂരില്‍ നടന്ന സംവാദത്തില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന്

വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ജയ്പൂര്‍ മഹാറാണി കോളജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലായിരുന്നു രാഹുല്‍ കാരണം വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിന്റെ വീഡിയോ രാഹുല്‍ ഗാന്ധി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ചോദ്യോത്തര വേളയിലാണ് വിദ്യാര്‍ത്ഥികളിലൊരാള്‍ രാഹുല്‍ ഗാന്ധിയോട് എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന് ചോദിച്ചത്. താങ്കള്‍ കഴിവുള്ളവനും വളരെ സുന്ദരനുമാണ്. എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാത്തത്? ഇതായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം. കോണ്‍ഗ്രസ് പാര്‍ട്ടിയിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലുമാണ് ശ്രദ്ധയെന്നായിരുന്നു ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി.

സംവാദത്തില്‍ ജാതി സെന്‍സസ്, സ്വാതന്ത്ര്യ സമരത്തില്‍ സ്ത്രീകളുടെ പങ്ക്, സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകത തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ രാഹുല്‍ ഗാന്ധിയോട് ചോദ്യങ്ങള്‍ ചോദിച്ചു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. ഇഷ്ട ഭക്ഷണത്തെ കുറിച്ചും എംപിയോട് കുട്ടികള്‍ ചോദിക്കുകയുണ്ടായി. കയ്പയും കടലയും ചീരയും ഒഴികെ മറ്റൊന്നും കഴിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'