ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാര്‍; കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ആംആദ്മി പാര്‍ട്ടിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവും ലോകസഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. കെജരിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. ഇക്കാര്യത്തില്‍ കെജരിവാളും മോദിയും ഒരുപോലെയാണെന്നും അദേഹം വിമര്‍ശിച്ചു.

അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കുമെന്നും കെജരിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും അദ്ദേഹം വന്നിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജരിവാള്‍ യമുനാനദിയിലെ ജലം കുടിക്കണം.

പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളമാണ് കെജരിവാള്‍ കുടിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം അടുത്തതോടെ ഇന്ത്യ മുന്നണിയിലെ ഘടക കക്ഷിയായ ആംആദ്മി പാര്‍ട്ടിക്കെതിരെയും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെതിരെയും രൂക്ഷമായ ആക്രമണമാണ് പൊതുയോഗങ്ങളില്‍ രാഹുല്‍ നടത്തുന്നത്.

Latest Stories

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം

ചര്‍ച്ചയായത് തടിയും രൂപമാറ്റവും! വിമര്‍ശകരുടെ വായ തനിയെ അടഞ്ഞു; മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, പുരസ്‌കാര നേട്ടത്തില്‍ നിവേദ

'സംഘപരിവാര്‍ ആക്രമണം താല്‍ക്കാലികം, മടുക്കുമ്പോൾ നിർത്തും'; പാട്ടെഴുത്തില്‍ കോംപ്രമൈസ് ഇല്ലെന്ന് വേടന്‍

IPL 2025: എല്ലാ തവണയും ഭാഗ്യം കൊണ്ട് ടീമിലുള്‍പ്പെടും, എന്നാല്‍ കളിക്കുകയുമില്ല, ആര്‍സിബി അവനെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നത്, വിമര്‍ശനവുമായി മുന്‍താരം

മികച്ച നടി നിവേദ തോമസ്, ദുല്‍ഖറിന് സ്‌പെഷ്യല്‍ ജൂറി പരാമര്‍ശം; തെലങ്കാന സംസ്ഥാന പുരസ്‌കാരം, നേട്ടം കൊയ്ത് മലയാളി താരങ്ങള്‍

'കത്ത് ചോർന്നതിന് പിന്നാലെ അച്ഛന്റെ പാർട്ടി മകൾ വിടും'; രാജി വാർത്തകളിൽ പ്രതികരിച്ച് കെ കവിത

‘അപമാനിതരായി പുറത്ത് നില്‍ക്കാനാകില്ല, ഇനി യുഡിഎഫിന് പിറകേ പോകുന്നില്ല’; ഇ എ സുകു

സംസ്ഥാനത്തെ മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനിലും വാര്‍ഡ് വിഭജനം പൂര്‍ത്തിയായി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു; മുന്‍സിപ്പാലിറ്റികളില്‍ 128 അധിക വാര്‍ഡുകള്‍, കോര്‍പ്പറേഷനുകളില്‍ 7 എണ്ണം കൂടി