തലക്കെട്ടുകളുടെ തമ്പുരാന്‍; മോദിയെയും സംഘപരിവാറിനെയും വിറപ്പിച്ച മലയാളി; മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ടെലിഗ്രാഫില്‍ നിന്നും രാജിവെച്ചു

പ്രമുഖ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍ ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’ല്‍ നിന്നും രാജിവെച്ചു. പത്രത്തിന്റെ ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ സ്ഥാനമാണ് അദേഹം രാജിവെച്ചിരിക്കുന്നത്. പത്രത്തിന്റെ ദൈനംദിന മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തമുണ്ടായിരുന്ന എഡിറ്റര്‍ ചുമതലയില്‍ നിന്നും സ്ഥാനക്കയറ്റം നല്‍കി ‘എഡിറ്റര്‍ അറ്റ് ലാര്‍ജ്’ എന്ന പുതിയ പദവി നല്‍കിയിരുന്നു.

സംഘപരിവാറിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നിശിതമായി വിമര്‍ശിക്കുന്ന തലക്കെട്ടുകള്‍ നല്‍കി എല്ലാവരുടെ ശ്രദ്ധപിടിച്ചു പറ്റിയ മാധ്യമ പ്രവര്‍ത്തകനായിരുന്നു ആര്‍ രാജഗോപാല്‍. 1996ല്‍ കൊല്‍ക്കത്തയില്‍ പത്രത്തിന്റെ ജോയന്റ് ന്യൂസ് എഡിറ്ററായി ജോലി തുടങ്ങിയ അദേഹം വിരമിക്കാന്‍ നാലുവര്‍ഷം ബാക്കി നില്‍ക്കേയാണ് രാജി നല്‍കിയിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനായ സംഘര്‍ഷന്‍ ഠാകുറിനെ എഡിറ്റര്‍ പദവിയില്‍ നിയോഗിച്ചത് രാജഗോപാലിനെ ഒതുക്കാന്‍ വേണ്ടിയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് ദി ടെലിഗ്രാഫ് പത്രം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം