ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സംയുക്ത വാർത്താസമ്മേളനം നടത്തി പ്രതിരോധ സേനകൾ. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരം അർപ്പിച്ചു. ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സേനാ മേധാവികൾ പറഞ്ഞു.
മുൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്മിറൽ എഎൻ പ്രമോദ്, ലെഫ്ജനറൽ സുബിൻ മിനിവാൾ എന്നിവർ ആണ് വാർത്താസമ്മേളനം നടത്തിയത്.
ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകിയെന്നും സർക്കാരിൽനിന്ന് പരിപൂർണ സഹകരണം ലഭിച്ചുവെന്ന് സേനാ മേധാവികൾ പറഞ്ഞു.