'ഒരുപാട് സമയം സംസാരിക്കരുത്', സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വം; എംപിമാർക്ക് മുന്നറിയിപ്പ് നൽകി സ്പീക്കർ

സഭ നടപടികൾ പുരോഗമിക്കുമ്പോൾ കേന്ദ്രമന്ത്രിമാരും എംപിമാരും ദീർഘനേരം സംസാരിക്കരുതെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. സഭയുടെ അന്തസ്സ് കാത്ത് സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ഭാവിയിൽ അത്തരക്കാരുടെ പേരുകൾ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്ക് 12 മണിക്ക് ‘സീറോ അവർ’ ആരംഭിച്ചയുടൻ സഭാ നടപടികൾക്കിടയിൽ അംഗങ്ങളും മന്ത്രിമാരും അരമണിക്കൂറോളം പരസ്പരം സംസാരിക്കുന്നത് കണ്ടതായി ബിർള പറഞ്ഞു. ഹ്രസ്വവും പ്രധാനപ്പെട്ടതുമായ സംഭാഷണങ്ങൾ സഭയ്ക്കുള്ളിൽ അനുവദനീയമാണെന്നും എന്നാൽ ദീർഘനേരം സഭയ്ക്കുള്ളിൽ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘ഭാവിയിൽ ഞാൻ നിങ്ങളുടെ പേര് പറയും. സഭയുടെ അന്തസ്സ് നിലനിർത്തേണ്ടത് പ്രധാനമാണ്’ അദ്ദേഹം പറഞ്ഞു. സ്പീക്കർ ഒരു അംഗത്തിന്റെ പേര് സഭയിൽ വിളിച്ചു പറയുന്നത് ആ അംഗത്തിനുള്ള താക്കീതായാണ് കണക്കാക്കുന്നത്.

നേരത്തെ ചോദ്യോത്തരവേളയിൽ സ്പീക്കറുടെ കസേരയ്ക്ക് പുറംതിരിഞ്ഞുനിന്ന് സഹപ്രവർത്തകനോട് സംസാരിച്ച സ്വതന്ത്ര എംപി പപ്പു യാദവിനെയും സ്പീക്കർ ശാസിച്ചു. അദ്ദേഹത്തെപ്പോലെയുള്ള ഒരു മുതിർന്ന അംഗം അത്തരം പെരുമാറ്റത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്