'യുദ്ധം നിര്‍ത്തണമെന്ന് പുടിനോട് പറയാനാകുമോ?'; ചീഫ് ജസ്റ്റിസ് എന്‍.വി രമണ

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്. യുദ്ധം നിര്‍ത്തണമെന്ന് തനിക്ക് റഷ്യന്‍ പ്രസിഡന്റിനോട് പറയാനാകുമോ എന്ന് ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. ഉക്രൈനില്‍ കുടുങ്ങിയവരെ ഓര്‍ത്ത് കോടതിക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും, വിഷയത്തില്‍ കേന്ദ്രത്തോട് കൂടുതല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിക്കാമെന്നും കോടതി വ്യക്തമാക്കി.

ഉക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ എന്ത് ചീഫ് ജസ്റ്റിസ് എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോകള്‍ ശ്രദ്ധയിപ്പെട്ടതായി രമണ പറഞ്ഞു. ഹര്‍ജി പിന്നീട് പരിശോധിക്കാമെന്നും, അറ്റോര്‍ണി ജനറലിനോട് ഉപദേശം തേടാമെന്നും കോടതി വ്യക്തമാക്കി. ഉക്രൈന്‍ അതിര്‍ത്തിയില്‍ കുടുങ്ങിയ 200 ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രക്ഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

അതേസമയം ഓപറേഷന്‍ ഗംഗ വഴി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്ന രക്ഷാ ദൗത്യം പുരോഗമിക്കുകയാണ്. റൊമേനിയ, ഹംഗറി, പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളില്‍ നിന്നായി ഇന്ന് 6 വിമാനങ്ങ എത്തും.

ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ രക്ഷപ്പെടുത്താന്‍ സഹായിക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് റഷ്യ സന്നദ്ധത അറിയിച്ചത്. റഷ്യന്‍ അതിര്‍ത്തി വഴി കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് ഒഴിപ്പിക്കുക. കാര്‍ക്കീവില്‍ സാഹചര്യം രൂക്ഷമായിരിക്കെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കും. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി