'നാല് വർഷത്തിന് ശേഷം യുവാക്കളെ ഉപയോഗശൂന്യരാക്കുന്ന പദ്ധതിയെ ശക്തമായി എതിർക്കുന്നു'; അഗ്നിപഥിനെ കുറിച്ച് ഭഗവന്ത് മൻ

അഗ്‌നിപഥ് പദ്ധതി വഴി നാല് വർഷത്തിന് ശേഷം യുവാക്കളെ ഉപയോഗശൂന്യരാക്കുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. അഗ്‌നിപഥ് പദ്ധതി നടപ്പാക്കാനുളള കേന്ദ്ര സർക്കാർ തീരുമാനത്തെ അപലപിച്ച അദ്ദേഹം എൻഡിഎ സർക്കാരിന്റെ നീക്കം യുവാക്കൾക്ക് നേരെയുള്ള ഗുരുതരമായ ആക്രമണമാണന്നും, സൈന്യത്തിൽ ചേർന്ന് മാതൃരാജ്യത്തെ സേവിക്കാൻ തയ്യാറായ പഞ്ചാബി യുവാക്കൾക്ക് ഇത് വലിയ നഷ്ടമാണെന്നും  പറഞ്ഞു.

ജീവിതകാലം മുഴുവൻ രാജ്യത്തെ സേവിക്കാനുള്ള അവസരം യുവാക്കൾക്ക് നഷ്ടപ്പെടും വെറും നാല് വർഷത്തെ സേവനത്തിന് ശേഷം അവരെ ഉപയോഗശൂന്യരാക്കുന്ന സർക്കാർ നീക്കത്തെ ആംആദ്മി പാർട്ടി ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും യുവാക്കളുടെയും താൽപ്പര്യം കണക്കിലെടുത്ത് അ​ഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷമായി കേന്ദ്രസർക്കാർ ഒരു യുവാവിനെ പോലും സേനയിൽ നിയമിക്കാത്തത് ഖേദകരമാണ്. ഈ തീരുമാനത്തിലൂടെ പെൻഷൻ പോലും ഇല്ലാതെ ഒരു യുവാവിന് കേവലം നാല് വർഷം മാത്രം സൈന്യത്തിൽ സേവനമനുഷ്ഠിക്കാനാണ് കേന്ദ്രം അനുവദിക്കുന്നത്. ധീരതയോടും ത്യാഗത്തോടും നിസ്വാർത്ഥ സേവനത്തോടും കൂടി രാജ്യത്തെ സേവിച്ചതിന്റെ മഹത്തായ പൈതൃകമുള്ള ഇന്ത്യൻ സൈന്യത്തിന് ഇത് തികച്ചും അപമാനമാണെന്നും മൻ കൂട്ടിച്ചേർത്തു.

കേന്ദ്രത്തിന്റെ ഈ നിരുത്തരവാദപരമായ നടപടിക്കെതിരെ യുവാക്കളുടെ റോഡിലിറങ്ങിയുളള പ്രതിഷേധം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. രാജ്യത്തെ പരിതാപകരമായ അവസ്ഥയാണ് തീരുമാനത്തിലൂടെ അഗ്‌നിപഥ് പദ്ധതിയിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും  പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം