ആദ്യ വിമാനയാത്രക്കിടെ ബീഡി വലിച്ചു; യാത്രക്കാരൻ അറസ്റ്റിൽ

ആദ്യ വിമാനയാത്രയിൽ ബീഡി വലിച്ച യാത്രക്കാരൻ അറസ്റ്റിൽ. അഹമ്മദാബാദിൽ  നിന്ന് ബെഗളൂരുവിലേക്ക് പോവുകയായിരുന്ന ആകാശ എയർ വിമാനത്തിലായിരുന്നു സംഭവം. രാജസ്ഥാൻ സ്വദേശിയായ  പ്രവീൺ കുമാർ എന്ന 56 കാരനാണ് അറസ്റ്റിലായത്.

ഇയാൾ അഹമ്മദാബാദിൽ നിന്നാണ് വിമാനത്തിൽ കയറിയത്. പ്രവീൺ കുമാർ വിമാനത്തിലെ ടോയ് ലറ്റിൽ ഇരുന്ന് പുകവലിക്കുന്നുവെന്ന വിവരം എയർലൈൻസുകാരാണ് ആദ്യം കണ്ടത്. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. താൻ സാധാരണ  ട്രെയിനിലാണ് സഞ്ചരിച്ചിട്ടുള്ളതെന്നായിരുന്നു  ബീഡി വലി ന്യായീകരിച്ച്   പ്രവീൺകുമാർ ജീവനക്കാരോട് പറഞ്ഞത്.

ട്രെയിനിലെ ടോയ് ലറ്റിൽ താൻ പുകവലിക്കാറുണ്ട്.  ആദ്യമായിട്ടാണ് വിമാനത്തിൽ കയറുന്നത്. വിമാനത്തിൽ പുകവലിക്കരുതെന്ന് തനിക്കറിയില്ലെന്നുമായിരുന്നു പ്രവീൺകുമാർ വിമാനത്തിലെ ജീവനക്കാരോട് വെളിപ്പെടുത്തിയത്. എയർ ലൈൻസിന്റെ ഡ്യൂട്ടി മാനേജർ പരാതി നൽകിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് ത്. വിമാനത്തിൽ സിഗരറ്റ് കത്തിച്ചതിന് ഈ വർഷം രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ