പുതുച്ചേരിയില്‍ നാരായണസ്വാമിയെ മാറ്റി നിര്‍ത്തി കോണ്‍ഗ്രസ്; ആദ്യഘട്ട പട്ടികയിൽ സീറ്റില്ല, പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ

പുതുച്ചേരി മുൻ മുഖ്യമന്ത്രി വി. നാരായണസ്വാമിക്ക് സീറ്റില്ല. പ്രധാന മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആദ്യഘട്ട പട്ടികയിൽ നാരായണസ്വാമിയുടെ പേരില്ല. നാരായണ സ്വാമിയെ ഒഴിവാക്കിയാണ് കോൺഗ്രസ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്.

നാരായണസ്വാമിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. നാരായണസ്വാമിയോട് കാട്ടിയത് അനീതിയാണെന്നും സീറ്റ് നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

നാരായണസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. മത്സരിക്കുന്ന 15 സീറ്റില്‍ 14 ഇടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഇനി ഒരു സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഉടന്‍ പ്രഖ്യാപിക്കും. സഖ്യകക്ഷിയായ ഡിഎംകെയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ ദിവസം നടന്നതാണ്.

ബിജെപിയുടെ അട്ടിമറി നീക്കങ്ങൾ തടയാൻ നാരായണസ്വാമിക്ക് കഴിഞ്ഞില്ലെന്ന് ഡിഎംകെ പരാതിപ്പെട്ടിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിനെ സ്റ്റാലിൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാൻഡിന്റെ തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ