'പൊലീസിന്റെ അടിച്ചമർത്തലിന് സത്യം മൂടി വെയ്ക്കാന്‍ കഴിയില്ല'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുൽ ​ഗാന്ധിക്കു പിന്തുണയുമായി പ്രിയങ്ക ​ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റ് ചോദ്യം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി  പ്രിയങ്ക ഗാന്ധി. പൊലീസിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്ക് ഒരിക്കലും സത്യം മൂടി വെക്കാന്‍ കഴിയില്ല, സത്യത്തിന്റെ അടങ്ങാത്ത ശബ്ദത്തെയാണ് രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നതെന്നും പ്രിയങ്ക  വ്യക്തമാക്കി.

‘പൊലീസ് ബാരിക്കേഡിനോ, ലാത്തിക്കോ, ജല പീരങ്കിക്കോ സത്യത്തിന്റെ കൊടുങ്കാറ്റ് തടയാന്‍ പറ്റില്ലെന്നും, സത്യത്തിന്റെ അടങ്ങാത്ത ശബ്ദത്തെയാണ് രാഹുല്‍ ഗാന്ധി എന്ന് വിളിക്കുന്നതെന്നും’ പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയെ ആറ് മണിക്കൂര്‍ വരെ ഇഡി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധ മാര്‍ച്ച് നയിച്ചുകൊണ്ടാണ് ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാലിനായി എത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടർന്ന് ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പ്രതിഷേധവുമായെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗാപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജ്ജെവാലെ, ഷമ മുഹമ്മദ് തുടങ്ങിയ നേതാക്കളെ പൊലീസ്  അറസ്റ്റ് ചെയ്തു. പൊലീസുകാരുമായി സംസാരിക്കുന്നതിനിടെയാണ് കെ സി വേണുഗോപാലിനെ അറസ്റ്റ് ചെയ്തത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്