ഗുസ്തി താരങ്ങളെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി; അറസ്റ്റ് ആവശ്യപ്പെട്ട് താരങ്ങൾ

ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയുമായി സമരപ്പന്തലിൽ പ്രിയങ്ക ഗാന്ധിയെത്തി. ഇന്ന് രാവിലെ ജന്തർമന്തറിലെ സമരപ്പന്തലിൽ എത്തിയാണ് പ്രിയങ്ക ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരത്തിനു നേതൃത്വം നല്‍കുന്ന വനിതാ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുമായി പ്രിയങ്ക ഗാന്ധി സംസാരിച്ചു.

ബിജെപി എംപിയും ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ചാണ് താരങ്ങൾ സമരം ചെയ്യുന്നത്. ബ്രിജ്ഭൂഷനെ സർക്കാർ സംരക്ഷിക്കേണ്ട ആവശ്യം എന്താണെന്ന് പ്രിയങ്ക ചോദിച്ചു. പൊലീസ് എഫ് ഐആറിൽ എന്താണ് എഴുതിയിരിക്കുന്നതെന്ന് വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് താരങ്ങളുമായി സംസാരിക്കാത്തതെന്ന് ചോദിച്ച പ്രിയങ്ക.അനീതിക്കെതിരെ പോരാടുന്ന താരങ്ങളെക്കുറിച്ച് ഓർത്ത് അഭിമാനിക്കുന്നതായും പറഞ്ഞു.

ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ വെള്ളിയാഴ്ച ഡല്‍ഹി പൊലീസ് രണ്ട് കേസെടുത്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ ആരോപണങ്ങളില്‍ പോക്‌സോ പ്രകാരവും മറ്റു പരാതികളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനുമാണു കേസ്. എന്നാല്‍ കേസെടുത്താലും സമരത്തില്‍നിന്നു പിന്മാറില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താരങ്ങൾ.ബ്രിജ്ഭൂഷനെ ജയിലിലിടക്കണമെന്നാണ് ആവശ്യം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ