യു.പിയില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പ്രിയങ്ക; 'മഹാസഖ്യത്തിന് പരോക്ഷ പിന്തുണ'

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയില്‍ മഹാസഖ്യത്തിന് പരോക്ഷ പിന്തുണയുണ്ടെന്നും അവര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ് ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിക്കുന്ന തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ബി.എസ്.എഫില്‍ നിന്ന് പുറത്താക്കിയ വിവരം പത്രികയില്‍ ഉള്‍പ്പെടുത്തിയില്ലാത്തതിനാണ് നടപടി. തേജ് ബഹാദൂറിന് എസ്.പിയും ബി.എസ്.പിയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍ അറിയിച്ചു.

2017ല്‍ സൈന്യത്തിലെ ഭക്ഷണത്തിലെ മോശം അവസ്ഥ പറഞ്ഞ് ഫെയ്‌സ് ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവിനെ സൈന്യത്തില്‍ നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോദിക്കെതിരെ ഇദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് മഹാസഖ്യം പിന്തുണ പ്രഖ്യാപിച്ചത്. വാരാണസിയില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ശാലിനി യാദവിന് പകരമാണ് ബഹാദൂറിനുള്ള പിന്തുണയുമായി മഹാസഖ്യം എത്തിയത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍