'ഇത് വായിക്കൂ', ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് യുവജന പ്രകടന പത്രിക കൈമാറി പ്രിയങ്ക ഗാന്ധി

ഉത്തല്‍ പ്രദേശില്‍ പ്രചാരണത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് യുവജന പ്രകടന പത്രിക കൈമാറി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലിഗഢില്‍ നടന്ന റോഡ് ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വേണ്ടി മുദ്രാവാക്യങ്ങള്‍ വിളിച്ച് വാഹനത്തിന് സമീപം എത്തിയ ബി.ജെ.പിക്കാര്‍ക്കാണ് ‘ഭാരതി വിധാന്‍’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക നല്‍കിയത്.

വാഹനത്തില്‍ നിന്ന് താഴേക്ക് കുനിഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പത്രിക നല്‍കി ‘യേ പദ് ലോ, യേ പദ് ലോ’ (ഇത് വായിക്കൂ) എന്ന് പ്രിയങ്ക അവരോട് ആവശ്യപ്പെട്ടു. എന്നാല്‍ ഒരാള്‍ ഇത് നിഷേധിക്കുകയും മറ്റൊരാള്‍ സ്വീകരിക്കുകയും ചെയ്തു.

ഉത്തരേന്ത്യന്‍ സംസ്ഥാനത്തെ യുവാക്കളുടെ പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും രേഖയാണ് ഭാരതി വിധാന്‍ എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കഴിഞ്ഞ മാസമാണ് യുവജന പ്രകടന പത്രിക പുറത്തിറക്കിയത്. ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്ക് ജോലി വാഗ്ദാനവും, വികസനവും ഉറപ്പ് നല്‍കുമെന്ന് പ്രകടന പത്രികയില്‍ പറയുന്നു.

ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച് 3, 7 തീയതികളിലാണ് ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ