നദീ സംരക്ഷണവുമായി ബന്ധപെട്ട് പാർലമെന്റിലേക്ക് സ്വകാര്യ ബിൽ ഒരുങ്ങുന്നു, മുൻകൈയെടുത്ത് എൻഎപിഎം നദീ ഘാട്ടി മഞ്ച്

നദികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നദീ ഘാട്ടി മഞ്ചിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനായി പുതിയ സ്വകാര്യ ബിൽ ഒരുങ്ങുന്നു. ഇന്ത്യയിലെ നദീ തടങ്ങളുടെ സമഗ്രമായ സംരക്ഷണവും പുനരുജ്ജീവന വ്യവസ്ഥകളുമാണ് സ്വകാര്യ ബില്ലിൽ അടങ്ങിയിരിക്കുന്ന വിഷയം. ബീഹാറിൽ നിന്നുള്ള രാജ്യസഭ അംഗവും പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകനുമായ അനിൽ ഹെഗ്‌ഡെ സ്വകാര്യബിൽ പാർലമെന്റിൽ അവതരിപ്പിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകരുടെയും നദി സംരക്ഷണ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സ്വകാര്യ ബില്ലിനായുള്ള കരട് രൂപം തയ്യാറാക്കിയത്. സെപ്റ്റംബർ 15 ,16 തീയതികളിൽ നർമ്മദാ വാലിയിൽ നടന്ന വിശദമായ ചർച്ചയിൽ പെരിയാർ മുതൽ ബ്രഹ്മപുത്ര വരെയും ഗംഗ മുതൽ സബർമതി വരെയുമുള്ള ഇന്ത്യയിലെ 25 പ്രധാന നദീതടങ്ങളിൽ നിന്നുമുള്ള നദീ സംരക്ഷണ പ്രവർത്തകർ പങ്കെടുത്തു.

നദികളുമായി ബന്ധപ്പെട്ട് ഇന്ന് നിലവിലുള്ള ഒരു നിയമവും നദീതടങ്ങളെ സമഗ്രമായി കാണുന്നില്ല. അതുകൊണ്ടുതന്നെ നദികളെ അതിന്റെ ഉത്ഭവസ്ഥാനം മുതൽ അത് ഒഴുകി കടലിൽ വന്നു ചേരും വരെ അതിന്റെ ഉപനദികളും കൈവഴികളും വൃഷ്ടി പ്രദേശങ്ങളും കാടുകളും അനുബന്ധ ആവാസ വ്യവസ്ഥകളും ഉൾപ്പെടുന്ന സമഗ്രമായ നദീതട സംരക്ഷണ പുനരുജ്ജീവന വ്യവസ്ഥകളാണ് പുതിയ ബില്ലിൽ ചേർത്തിട്ടുള്ളത്. ഓരോ നദിക്കും പ്രത്യേകമായി ഏകീകൃത നദീതട അതോറിറ്റി നിയമത്തിൽ വ്യവസ്ഥ ചെയ്യും.

അതിനോടൊപ്പം തന്നെ ഓരോ നദിക്കും പ്രത്യേകമായി ഒരു നദീ സംരക്ഷണ സമിതിയും ഉണ്ടായിരിക്കുന്നതാണ്. നദീ തടങ്ങളുമായി ബന്ധപ്പെട്ട എല്ലാത്തരത്തിലുള്ള ഇടപെടലുകളും കർശനമായി നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള നദീതട സുരക്ഷാ സമിതിയും, ഏകീകൃത നദീതട അതോറിറ്റിയും വിഭാവനം ചെയ്യുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞർ, ജൈവ വൈവിധ്യ വിദഗ്ധർ, ഭൗമ ശാസ്ത്രജ്ഞർ, സീസ്മോളജിസ്റ്റ്, നരവംശ ശാസ്ത്രജ്ഞർ, പുരാവസ്തു ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ദർ, നദീതടവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന വിവിധ സമൂഹങ്ങളുടെ പ്രതിനിധികൾ തുടങ്ങി ഈ വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ വിദഗ്ധരെയും ചേർത്തുകൊണ്ടാണ് അതോറിറ്റി രൂപീകരിക്കുന്നത്.

ഇപ്പോൾ നിലവിലുള്ള നദി സംരക്ഷണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുകയും അതുമായി ബന്ധപ്പെട്ടുള്ള പരിമിതികൾ പ്രശ്നങ്ങൾ വെല്ലുവിളികൾ എന്നിവ പരിഹരിക്കുന്നതിനും നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് നദീതട അതോറിറ്റി വിഭാവനം ചെയ്തിരിക്കുന്നത്. നദീ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ആയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും അതിന് ആവശ്യമായി വരുന്ന സാമ്പത്തിക വിഭവങ്ങൾ വിലയിരുത്തി അത് ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും.

പ്രശസ്ത പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകയും നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്, നർമ്മദാ ബച്ചാവോ ആന്ദോളൻ എന്നീ സംഘടനകളുടെ സ്ഥാപകംഗവും ദേശീയ ഉപദേഷ്ടാവുമായ മേധ പട്കർ, ഗോൾഡ്മാൻ അവാർഡ് ജേതാവ് പ്രഫുല്ല സാമാന്തറ, മധ്യപ്രദേശിൽ നിന്നുള്ള രാജ്‌കുമാർ സിൻഹ, കേരളത്തിൽ നിന്നുള്ള സിആർ നീലകണ്ഠൻ, ബീഹാർ കോസിയിൽ നിന്നുള്ള മഹേന്ദ്ര യാദവ്, സംയുക്ത കിസാൻ മോർച്ച നേതാവും മധ്യപ്രദേശിൽ നിന്നുള്ള മുൻ എംഎൽഎ ഡോ. സുനിലം, ഉത്തരാഖണ്ഡിൽ നിന്നുള്ള സമീർ രാത്തുഡി, അസ്സാമിൽ നിന്നുള്ള വിദ്യുത് സൈക്കിയ എന്നിവരുടെ കമ്മിറ്റിയാണ് ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കിയത്.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു