വിദ്യാർത്ഥിനികളോട് ഷർട്ട് ഊരി ബ്ലെസറുകൾ ധരിച്ച് പോകാൻ ശിക്ഷ നൽകി പ്രിൻസിപ്പാൾ; പരാതിയുമായി രക്ഷിതാക്കൾ

ജാർഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. പെന്‍ ദിനാഘോഷത്തില്‍ പങ്കെടുത്ത 80 ഓളം പെൺകുട്ടികളോട് ഷര്‍ട്ട് ഊരി മാറ്റി ബ്ലെയ്സര്‍ മാത്രം ധരിച്ച് വീട്ടില്‍ പോകാന്‍ നിര്‍ദേശിച്ചത്തിനെതിരെ ആണ് പരാതി.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതോടെ ആഹ്ലാദപ്രകടനത്തിൽ വിദ്യാർത്ഥികൾ ഷർട്ടുകളിൽ സന്ദേശങ്ങൾ എഴുതിയിരുന്നു. ഇത് കണ്ട പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളോട് ഷർട്ട് ഊറി മാറ്റി ബ്ലെസറുകൾ മാത്രം ധരിച്ച് വീട്ടിലേക്ക് പോയാൽ മതി എന്ന് നിർദേശിച്ചു. വിദ്യാർത്ഥിനികൾ ക്ഷമാപണം നടത്തിയിട്ടും പ്രിൻസിപ്പൽ അത് കൂട്ടാക്കിയില്ല. കുട്ടികൾ ബ്ലെസറുകൾ ധരിച്ച് വീട്ടിലേക്ക് എത്തിയത് കണ്ട രക്ഷിതാക്കൾ പൊലീസിന് പരാതി നൽകി.

ഒരുപാട് രക്ഷിതാക്കൾ പരാതി നൽകിയിട്ടുണ്ട്. വിഷയം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ജില്ലാ സാമൂഹ്യക്ഷേമ ഓഫീസർ, സബ് ഡിവിഷണൽ പോലീസ് ഓഫീസർ എന്നിവർ ഉൾപ്പെടുന്നതാണ് അന്വേഷണ സമിതി.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും